Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന നിർദേശത്തിന് മന്ത്രിസഭ അംഗീകാരം: ജഗന്മോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേകമന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകിയത് നാല് ബില്ലുകൾക്ക്; തലസ്ഥാന വികസനത്തിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത് ഏക്കർ കണക്ക് കൃഷിഭൂമി; ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം നൽകി പ്രതിപക്ഷം

ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന നിർദേശത്തിന് മന്ത്രിസഭ അംഗീകാരം: ജഗന്മോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേകമന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകിയത് നാല് ബില്ലുകൾക്ക്; തലസ്ഥാന വികസനത്തിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത് ഏക്കർ കണക്ക് കൃഷിഭൂമി; ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം നൽകി പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ് : ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. വിശാഖപട്ടണം, അമരാവതി, കുർണൂൽ എന്നിവയാണ് ഇനി ആന്ധ്രപ്രദേശിന്റെ തലസ്ഥാനങ്ങളാവുക. നിയമനിർമ്മാണ സഭ അമരാവതിയിൽ ആയിരിക്കും. സെക്രട്ടേറിയറ്റ് വിശാഖപ്പടണത്തും ഹൈക്കോടതി കർണൂലിലും ആയിരിക്കും. അമരാവതിയെ പ്രത്യേക തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച 2014 ലെ ചട്ടം റദാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി വൈ എസ് ജഗന്മോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേകമന്ത്രിസഭായോഗമാണ് ഇതടക്കമുള്ള നാല് ബില്ലുകൾക്ക് അംഗീകാരം നൽകിയത്. ഈ ബില്ലുകൾ ഇന്ന് ആരംഭിക്കുന്ന ആന്ധ്ര നിയമസഭയുടെ മൂന്നുദിവസത്തെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കും.

ആന്ധ്രപ്രദേശ് ക്യാപിറ്റൽ ഡെവലപ്പ്മെന്റ് ആതോറിട്ടി ആക്ട് പിൻവലിച്ചുകൊണ്ടാണ്, മൂന്നു തലസ്ഥാനമെന്ന നിർദേശത്തിന് തുടക്കമിടുന്നത്. നിർദിഷ്ട എപിസിആർഡിഎ ആക്ട് പിൻവലിക്കുന്നതോടെ അമരാവതി സംസ്ഥാന തലസ്ഥാനമെന്ന നിലയിലുള്ള വികസനത്തിന് വഴിയൊരുങ്ങും. സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും വികസനം എത്തിക്കുക ലക്ഷ്യമിട്ട്, പ്രാദേശിക വിസനത്തിനായി അധികാര വികേന്ദ്രീകരണം എന്ന ബില്ലാണ് മന്ത്രിസഭ അംഗീകരിച്ച മറ്റൊന്ന്.

ഇതോടെ മൂന്ന് തലസ്ഥാനത്തിന് വഴിയൊരുങ്ങും. അമരാവതിക്ക് പുറമെ, എക്സിക്യൂട്ടീവ് തലസ്ഥാനമായി വിശാഖപട്ടണവും, ജുഡീഷ്യൽ തലസ്ഥാനമായി കർണൂലും വരുമെന്നാണ് റിപ്പോർട്ട്. എന്നാൽ തലസ്ഥാനങ്ങൾ മൂന്നായി വിഭജിക്കുന്നതിനെതിരെ അമരാവതിയിൽ പ്രതിഷേധം ശക്തമാണ്. തലസ്ഥാന വികസനത്തിനായി അമരാവതിയിൽ ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമിയാണ് മുൻ സർക്കാർ ഏറ്റെടുത്തത്. എന്നിട്ട് തലസ്ഥാനം മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

തലസ്ഥാനം മൂന്നായി വിഭജിക്കാനുള്ള നീക്കത്തിനെതിരെ അമരാവതി ജോയിന്റ് ആക്ഷൻ കമ്മിറ്റിയും ടിഡിപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഇന്ന് നിയമസഭയിലേക്ക് ചലോ അസംബ്ലി മാർച്ചിന് ആഹ്വാനം നൽകിയിട്ടുണ്ട്. മാർച്ച് സംഘർഷത്തിൽ കലാശിക്കാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ടിഡിപി, സിപിഐ അടക്കമുള്ള പ്രതിപക്ഷ പാർട്ടി പ്രവർത്തകർ അടക്കം 800 ലേറെ പേരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP