Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബ്ദുൾകലാമിന്റെ പേരിലുള്ള പുരസ്‌കാരം വൈഎസ് രാജശേഖര റെഡ്ഢിയുടെ പേരിലേക്ക് മാറ്റി; ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

അബ്ദുൾകലാമിന്റെ പേരിലുള്ള പുരസ്‌കാരം വൈഎസ് രാജശേഖര റെഡ്ഢിയുടെ പേരിലേക്ക് മാറ്റി; ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകൻ

ഹൈദരാബാദ്: മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ പേരുള്ള പുരസ്‌ക്കാരം അച്ഛൻ വൈഎസ് രാജശേഖര റെഡ്ഢിയുടെ പേരിലേക്ക് മാറ്റി ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. നീക്കത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്ന്ത. ആന്ധ്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്നു പരേതനായ വൈഎസ് രാജശേഖര റെഡ്ഢി. പുരസ്‌കാരത്തിന് വൈഎസ് രാജശേഖര റെഡ്ഢിയുടെ പേരാണ് ജഗൻ നൽകിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് ഉത്തരവ് നിലവിൽ വന്നതോടെയാണ് സംഭവം വിവാദമായത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നൽകുന്ന പുരസ്‌കാരമായ പ്രതിഭാ വിദ്യാ പുരസ്‌കാരം ഇനി മുതൽ വൈഎസ്ആർ വിദ്യാ പുരസ്‌കാർ ആയിരുക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. നവംബർ പതിനൊന്നിനാണ് സാധാരണയായി ഈ പുരസ്‌കാരവിതരണം നടത്താറുള്ളത്. പുരസ്‌കാരത്തിന്റെ പേര് മാറ്റിയതിനെതിരെ പ്രതിപക്ഷമുൾപ്പടെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അധികാരഗർവ്വാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

മുന്മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ജഗനെതിരെ രംഗത്തെത്തി. ജീവിതം കൊണ്ട് രാജ്യത്തെയാകെ പ്രചോദിപ്പിച്ച മഹാനാണ് എപിജെ അബ്ദുൾ കലാം. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരത്തിന്റെ പേര് മാറ്റിയ നടപടി അത്യന്തം ദുഃഖകരമാണ്. ഇതിലൂടെ ആദരണീയനായ കലാമിനെ അവഹേളിക്കുകയാണ് ചെയ്തതെന്ന് നായിഡു പറഞ്ഞു. ബിജെപിയും മുഖ്യമന്ത്രി ജഗനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP