Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജയ്പുർ സ്‌ഫോടന പരമ്പര കേസ്: നാല് പ്രതികൾക്ക് വധശിക്ഷ, ഒരാളെ കുറ്റവിമുക്തനാക്കി

ജയ്പുർ സ്‌ഫോടന പരമ്പര കേസ്: നാല് പ്രതികൾക്ക് വധശിക്ഷ, ഒരാളെ കുറ്റവിമുക്തനാക്കി

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: ജയ്പൂർ സ്‌ഫോടന പരമ്പരയിൽ നാല് പ്രതികൾക്കും വധശിക്ഷ. ജയ്പൂർ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ബുധനാഴ്ച പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് പ്രതികളുടെ ശിക്ഷാ വിധി വെള്ളിയാഴ്ച  പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചിരുന്നത്. ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരരായ മുഹമ്മദ് സെയ്ഫ്, സൽമാൻ, എംഡി സർവർ അസ്മി, സൈഫുരഹ്മാൻ, എന്നിവരുടെ ശിക്ഷയാണ് കോടതി ഇന്ന് വിധിച്ചിരിക്കുന്നത്.

2008ൽ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ജയ്പൂരിൽ ഒരേ ദിവസം ഒമ്പത് ഇടങ്ങളിലാണ് സ്‌ഫോടനം ഉണ്ടായത്. പത്തിടങ്ങളിലായാണ് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചത്. സ്‌ഫോടന പരമ്പരയിൽ 80 പേരാണ് കൊല്ലപ്പെട്ടത്. 170ഓളം പേർക്ക് പരിക്കേറ്റു. ഇന്ത്യൻ മുജാഹിദ്ദീൻ നേതാവായ യാസിൻ ഭട്കൽ ആണ് സ്‌ഫോടന പരമ്പരയ്ക്ക് പിന്നിലെ പ്രധാന സൂത്രധാരനാണെന്നാണ് പൊലീസ് കണ്ടെത്തിയത്. കേസിൽ 1293 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് ജയ്പൂരിലെ പ്രത്യേക കോടതിയുടെ വിധി.

2018 ഫെബ്രുവരിയിൽ ഇന്ത്യൻ മുജാഹിദീൻ ഭീകരനായ ആരിസ് ഖാൻ എന്ന ജുനൈദിനെ ഡൽഹി സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി, ജയ്പുർ, അഹമ്മദാബാദ്, യുപി കോടതി എന്നിവിടങ്ങളിലെ സ്‌ഫോടനത്തിനു പിന്നിലെ സൂത്രധാരൻ ഇയാളാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ജയ്പൂരിൽ സ്‌ഫോടനം നടത്തുന്നതിന് സ്‌ഫോടന വസ്തുക്കൾ ശേഖരിക്കുന്നതിനായി ആരിസ് ഖാൻ ഉഡുപ്പിയിൽ പോയി. ഉഡുപ്പിയിലെ ഹോട്ടലിൽ വെച്ച് റിയാസ് ഭട്ക്കൽ, യാസിൻ ഭട്ക്കൽ എന്നിവർ ഇവരുമായി കൂടിക്കാഴ്ച നടത്തുകയും സ്‌ഫോടകവസ്തുക്കൾ കൈമാറുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP