വിവാഹ സമയത്ത് ഭാര്യാ പിതാവ് സ്ത്രീധനമായി നൽകിയത് 11 ലക്ഷം രൂപ; പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ സ്ത്രീധനം സ്നേഹത്തോടെ നിരസിച്ച് ബിഎസ്എഫ് ജവാൻ
November 15, 2019 | 11:06 AM IST | Permalink

മറുനാടൻ ഡെസ്ക്
ജയ്പൂർ: വിവാഹ സമയത്ത് സ്ത്രീധനമായി ഭാര്യ വീട്ടുകാർ നൽകിയ 11 ലക്ഷം രൂപ വരൻ വേണ്ടെന്ന് വെച്ചു. ബിഎസ്എഫ് കോൺസ്റ്റബിളായ ജിതേന്ദ്ര സിങ് ആണ് ഭാര്യാ പിതാവ് നൽകിയ 11 ലക്ഷം രൂപയുടെ സ്ത്രീധനം സ്നേഹത്തോടെ നിരസിച്ചത്. ജെയ്പൂരിലെ അമ്പാ ബാരിയിൽ ശനിയാഴ്ച നടന്ന വിവാഹത്തിലാണ് സ്ത്രീധനം വേണ്ടെന്ന് വെച്ച് യുവാവ് ഭാര്യ വീട്ടുകാരെ ഞെട്ടിച്ചത്. 11ക്ഷത്തിന് പകരം 11 രൂപയും തേങ്ങയുമാണ് ഭാര്യയുടെ മതാപിതാക്കളിൽ നിന്നും വരൻ കൈപ്പറ്റിയത്.
സ്ത്രീധനം ഒരു ദുരാചാരമാണെന്ന് പറഞ്ഞാണ് ജിതേന്ദ്ര സിങ് സ്നേഹത്തോടെ ഭാര്യ വീട്ടുകാരുടെ പണം നിരസിച്ചത്. പണം വേണ്ടെന്ന് ജിതേന്ദ്ര സിങ് പറഞ്ഞത് കേട്ട ഭാര്യ വീട്ടുകാർ അന്തം വിട്ടു പോയി. വിവാഹത്തിനെത്തിയ അതിഥികൾ വിവാഹ പന്തലിലെ ഒരുക്കങ്ങൾ അത്ര പോരെന്ന് പരാതി പെട്ടതിന് പിന്നാലെയാണ് മരുമകൻ 11 ലക്ഷം രൂപ നിരസിച്ച് ഭാര്യ വീട്ടുകാരെ നിരസിച്ചത്. മരുമകന്റെ വാക്കുകൾ കേട്ട ഭാര്യാ പിതാവും മാതാവും കരഞ്ഞു പോയി, ജിതേന്ദ്ര സിങ് ചഞ്ചൽ ശിഖാവത്ത് എന്ന യുവതിക്കാണ് താലി ചാർത്തിയത്.
പെണ്ണും വീട്ടുകാർ ആദ്യം കരുതിയത് പണം പോരാത്തതിനാലും വിവാഹ ഒരുിക്കങ്ങളിൽ തൃപ്തിയല്ലാത്തതിനാലുമാണ് പണം നിരസിച്ചതെന്നാണ്. എന്നാൽ യുവാവും വീട്ടുകാരും സ്ത്രീധനത്തിന് എതിരാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ ഞെട്ടി പോവുകയായിരുന്നെന്ന് ചഞ്ചലിന്റെ പിതാവ് ഗോവിന്ദ് സിങ് പറഞ്ഞു.
എന്റെ ഭാര്യ എൽഎൽബിയും എൽഎൽഎമ്മും നേടിയ യുവതിയാണ്. ഇപ്പോൾ അവർഡ പിഎച്ച്ഡിയും ചെയ്യുന്നുണ്ട്. അതിനാൽ തന്നെ അവർ എനിക്കും എന്റെ കുടുംബത്തിനും വലിയ തണലായിരിക്കുമെന്നാണ് കരുതുന്നത്. അതിനാൽ തന്നെ സ്ത്രീധനം വേണ്ടെന്ന് നേരത്തെ തന്നെ താനും വീട്ടുകാരും തീരുമാനിച്ചിരുന്നതായി ജിതേന്ദ്ര സിങ് പറയുന്നു.
രാജസ്ഥാൻ ജുഡീഷ്യൽ സർവ്വീസിന് വേണ്ടി തയ്യാറെടുക്കുകയാണ് ചഞ്ചൽ. അവൾ മജിസ്ട്രേറ്റാവുകയാണെങ്കിൽ അവരുടെ വീട്ടുകാർ നൽകുന്ന പണത്തേക്കാളും താൻ വിലമതിക്കുന്നത് അതിനാണെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. അവൾ വിദ്യാഭ്യാസമുള്ളവളായതിനാൽ ഉന്നത വിദ്യാഭ്യാസത്തിനയക്കാനാണ് തങ്ങളുടെ തീരുമാനമെന്നും ജിതേന്ദ്ര സിങിന്റെ പിതാവ് പറഞ്ഞു.
