Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാലാക്കോട്ട് ആക്രമണത്തിൽ ഇന്ത്യ തകർത്ത ജെയ്ഷെ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനം ആരംഭിച്ചെന്ന് റിപ്പോർട്ട്; കേന്ദ്രത്തിന് ശ്രദ്ധ ലഭിക്കാതിരിക്കാൻ നൽകിയിരിക്കുന്നത് പുതിയ പേരെന്നും സൂചന; 40 ഓളം തീവ്രവാദികൾക്ക് ഇവിടെ പരിശീലനം നൽകുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങൾ; പ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാന്റെ ആശിർവാദവും

ബാലാക്കോട്ട് ആക്രമണത്തിൽ ഇന്ത്യ തകർത്ത ജെയ്ഷെ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനം ആരംഭിച്ചെന്ന് റിപ്പോർട്ട്; കേന്ദ്രത്തിന് ശ്രദ്ധ ലഭിക്കാതിരിക്കാൻ നൽകിയിരിക്കുന്നത് പുതിയ പേരെന്നും സൂചന; 40 ഓളം തീവ്രവാദികൾക്ക് ഇവിടെ പരിശീലനം നൽകുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങൾ; പ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാന്റെ ആശിർവാദവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ ബോംബിട്ട് തകർത്ത ജെയ്ഷേ-ഇ-മുഹമ്മദ് പരിശീലന കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതായി റിപ്പോർട്ട്.കേന്ദ്രത്തിന് ശ്രദ്ധ ലഭിക്കാതിരിക്കാൻ കേന്ദ്രത്തിന് പുതിയ പേരാണ് നൽകിയിട്ടുള്ളതെന്നാണ് വിവരം. അന്താരാഷ്ട്ര ശ്രദ്ധ ഒഴിവാക്കാൻ പുതിയ പേരിൽ ആരംഭിച്ച കേന്ദ്രത്തിൽ കശ്മീരിലും ഇന്ത്യയിലെ മറ്റിടങ്ങളിലും സ്ഫോടനങ്ങൾ നടത്താൻ 40 തീവ്രവാദികൾക്ക് പരിശീലനം നൽകാൻ ആരംഭിച്ചതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പുറകെ തന്നെ പാക്കിസ്ഥാന്റെ ആശിർവാദത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞെ ഫെബ്രുവരി 27നാണ് വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ അതിർത്തി കടന്ന് ബാലാകോട്ടിലെ ജെയ്ഷെ കേന്ദ്രം ബോംബിട്ട് തകർത്തത്. ഫെബ്രുവരി 14ന് കശ്മീരിലെ പുൽവാമയിൽ നടന്ന സ്ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ഇന്ത്യ ഈ സൈനിക നീക്കം നടത്തിയത്. ഇതിനെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുകൾ സംഭവിച്ചിരുന്നു.

ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പിന്നാലെ ഭീകര സംഘടനകൾ ആക്രമണത്തിന് ഒരുക്കം കൂട്ടുന്നതായി ഭീകരവിരുദ്ധ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇന്ത്യയുടെ കശ്മീർ നടപടികൾക്ക് തിരിച്ചടി നൽകാനായി ജെയ്‌ഷേ നേതൃത്വവും ഐ.സ്.ഐ ഉദ്യോഗസ്ഥരും തമ്മിൽ കൂടിയാലോചനകൾ നടത്തിയതായും റിപ്പോർട്ട് ലഭിച്ചിരുന്നു.. പാക്കിസ്ഥാനിലെ മറ്റൊരു ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയും കശ്മീർ വിഷയത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ക്യാമ്പുകൾ സജീവമാക്കിയതായാണ് വിവരം

പുൽവാമ ആക്രമണത്തിനും അതിന്റെ തിരിച്ചടികൾക്കും ശേഷം കാര്യമായ മുന്നേറ്റങ്ങൾ നടത്താതിരുന്ന ഇന്ത്യ വിരുദ്ധ ഭീകര സംഘടനകൾ കശ്മീർ നടപടികൾക്ക് ശേഷം തങ്ങളുടെ പ്രവർത്തനങ്ങൾ സജീവമാക്കിയതായി ഇന്ത്യൻ ഭീകരവിരുദ്ധ വിഭാഗത്തിന് വിവരം ലഭിച്ചരുന്നു. ഇന്ത്യയുടെ കശ്മീർ നടപടികൾക്ക് തിരിച്ചടി നൽകാനായി ജെയ്ഷേ നേതൃത്വവും ഐ.സ്.ഐ ഉദ്യോഗസ്ഥരും തമ്മിൽ കൂടിയാലോചനകൾ നടത്തിയതായും വിവരം ലഭിച്ചിരുന്നു. പാക്കിസ്ഥാനിലെ മറ്റൊരു ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയും കശ്മീർ വിഷയത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ക്യാമ്പുകൾ സജീവമാക്കിയതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP