Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്ത പണത്തിൽ തട്ടിപ്പ് നടത്തിയ നാല് പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു; എഎസ്‌ഐ അടക്കമുള്ളവരെ ഡിസ്മിസൽ നടപടിക്ക് വിധേയമാക്കിയത് വകുപ്പ് തല അന്വേഷണം പൂർത്തിയാക്കിയ ശേഷം

ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്ത പണത്തിൽ തട്ടിപ്പ് നടത്തിയ നാല് പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു; എഎസ്‌ഐ അടക്കമുള്ളവരെ ഡിസ്മിസൽ നടപടിക്ക് വിധേയമാക്കിയത് വകുപ്പ് തല അന്വേഷണം പൂർത്തിയാക്കിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജലന്ധർ രൂപതയിലെ വൈദികൻ ഫാ. ആന്റണി മാടശേരിയിൽനിന്നു പിടിച്ചെടുത്ത പണത്തിൽ തട്ടിപ്പു നടത്തിയ സംഭവത്തിൽ മൂന്ന് എഎസ്‌ഐ അടക്കം നാലു പേരെ പഞ്ചാബ് പൊലീസ് സർവീസിൽനിന്നു പുറത്താക്കി. എഎസ്‌ഐമാരായ ജോഗിന്ദർ സിംഹ്, രാജ്പ്രീത് സിങ്, ദിൽബാഗ് സിങ്, ഹെഡ് കോൺസ്റ്റബിൾ അമ്രിക് സിങ് എന്നിവരെയാണ് വകുപ്പുതല അന്വേഷണങ്ങൾ പൂർത്തിയാക്കി ഡിസ്മിസൽ നടപടികൾക്കു വിധേയമാക്കിയത്. ഇവരിപ്പോൾ പട്യാല സെൻട്രൽ ജയിലിൽ ശിക്ഷാ നടപടികൾ നേരിടുകയാണ്. റെയ്ഡ് നടപടികൾക്കും പണം തട്ടിപ്പിനും മേൽനോട്ടം വഹിച്ചതായി കണ്ടെത്തിയ ഖന്ന സീനിയർ സൂപ്രണ്ടന്റ് ഓഫ് പൊലീസ് ധ്രുവ് ദാഹിയയെ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തത്സ്ഥാനത്തുനിന്നു നീക്കിയിരുന്നു. പട്യാല സീനിയർ പൊലീസ് ഓഫീസർ മന്ദീപ് സിങ് സിദ്ദുവാണ് നടപടിയെടുത്തത്. ജലന്ധർ രൂപത ആസ്ഥാനത്തു റെയ്ഡ് നടത്തിയതും വൈദികനിൽനിന്നു പണം പിടിച്ചെടുത്തതും ആവശ്യമായ അനുമതി തേടാതെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ജലന്ധർ രൂപത സഹോദയ സൊസൈറ്റിയുടെ അക്കൗണ്ടിൽ അടയ്ക്കുന്നതിനായി ഫാ. ആന്റണി മാടശേരി ബാങ്ക് ഉദ്യോഗസ്ഥർക്കൊപ്പം പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ കഴിഞ്ഞ മാർച്ച് 29നു പൊലീസ് പണം പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത 16.65 കോടിയിൽ 6.65 കോടി കാണാതായ സംഭവത്തിലാണ് അന്വേഷണം നടന്നത്. സംഭവം വിവാദമായതോടെ ഐജി പ്രവീൺ സിൻഹയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അന്വേഷിക്കുകയും ഡിജിപിക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു. എസ്‌ഐടിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ രണ്ട് എഎസ്‌ഐമാരെ സസ്‌പെൻഡ് ചെയ്തതും വ്യാജരേഖ ഉപയോഗിച്ച് കൊച്ചിയിൽ താമസിക്കുകയായിരുന്ന ഇവരെ കേരള പൊലീസ് അറസ്റ്റ് ചെയ്തതും.

പൊലീസ് സേനയെ മുഴുവൻ സംശയത്തിന്റെ മുനയിൽ നിർത്തുന്ന നീക്കങ്ങളാണ് ഖന്ന സീനിയർ പൊലീസ് സൂപ്രണ്ട് ധ്രുവ് ദഹിയയുടെ ഭാഗത്തു നിന്നുണ്ടായതെന്നു ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. ഹവാല പണം എന്നാരോപിച്ച് വൈദികന്റെ കൈയിൽനിന്നു പണം പിടിച്ചെടുത്ത സംഭവത്തിലെ അന്വേഷണ മേൽനോട്ടമായിരുന്നു എസ്‌പി ധ്രുവ് ദാഹിയയ്ക്ക് ഉണ്ടായിരുന്നത്. തെറ്റായ വിവരത്തിന്റെ പേരിൽ പൊലീസ് റെയ്ഡ് നടത്തിയതിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നും പിടിച്ചെടുത്ത പണത്തിൽ തട്ടിപ്പു നടത്തിയെന്നും എസ്‌ഐടി നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP