Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രണ്ടാമതും സത്യപ്രതിഞ്ജ ചെയ്യുമ്പോൾ പള്ളികളിൽ പ്രാർത്ഥനകളും രാജ്യമാകെ കരിദിനവുമായി ജമാ അത്ത് കൗൺസിൽ; ഇതിനെ മുഖവിലയ്‌ക്കെടുക്കേണ്ടെന്നും ദേശവിരുദ്ധ ശക്തികളെ കരുതിയിരിക്കണമെന്നും ടി പി സെൻകുമാർ; സത്യപ്രതിജ്ഞാ സമയത്ത് വീടുകളിലും ക്ഷേത്രങ്ങളിലും വിളക്കുതെളിച്ച് പൂജകളും ആഘോഷങ്ങളും നടത്താനും മുൻ ഡിജിപിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രണ്ടാമതും സത്യപ്രതിഞ്ജ ചെയ്യുമ്പോൾ പള്ളികളിൽ പ്രാർത്ഥനകളും രാജ്യമാകെ കരിദിനവുമായി ജമാ അത്ത് കൗൺസിൽ; ഇതിനെ മുഖവിലയ്‌ക്കെടുക്കേണ്ടെന്നും ദേശവിരുദ്ധ ശക്തികളെ കരുതിയിരിക്കണമെന്നും ടി പി സെൻകുമാർ; സത്യപ്രതിജ്ഞാ സമയത്ത് വീടുകളിലും ക്ഷേത്രങ്ങളിലും വിളക്കുതെളിച്ച് പൂജകളും ആഘോഷങ്ങളും നടത്താനും മുൻ ഡിജിപിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനം ആചരിക്കൻ ജമാ അത്ത് കൗൺസിൽ ആഹ്വാനം. മേദിയുടെ സത്യപ്രതിജ്ഞാദിനമായ ഈ മാസം 30ന് പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്നും കരിദിനം ആചരിക്കണം എന്നുമാണ് ജമാഅത്ത് കൗൺസിലിന്റെ ആഹ്വാനം. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും രാജ്യവ്യാപകമായി കരിദിനവും ആചരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.

മുസ്ലിം ജമാ അത്ത് അംഗങ്ങൾ വാർത്താ സമ്മേളനം നടത്തിയാണ് ഇത്തരമൊരു ആഹ്വാനം നടത്തിയത്. മോദിയെ ദുർബലപ്പെടുത്താൻ മുസ്ലിം സമുദായം ഒറ്റക്കെട്ടായി നിന്നെന്നും ജമാ അത്ത് പ്രസ്താവനയിൽ പറയുന്നു.

തിരുവനന്തപുരത്തു ശശി തരൂരിനെ ജയിപ്പിക്കാനായി വീടുകളിലും സ്ഥാപനങ്ങളിലും ജമാ ത്തെ കൗൺസിലിന്റെ മുഖപത്രമായ ഫ്രൈഡേ ടൈംസ്‌ന്റെ 50000 കോപ്പികൾ വിതരണം ചെയ്തതായും ജമാ അത്ത് കൗൺസിൽ പ്രസിഡന്റ് എ പൂക്കുഞ്ഞ് വെളിപ്പെടുത്തിയിരുന്നു .

അതേസമയം, ജമാ അത്ത് കൗൺസിലിന്റെ നിലപാടിനെതിരെ മുൻ ഡിജിപി ടി പി സെൻകുമാർ രംഗത്തെത്തി. ദേശവിരുദ്ധ ശക്തികളെ കരുതിയിരിക്കണം എന്ന് അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. പ്രധാനമന്ത്രിയായി മോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം പ്രാർത്ഥനകൾ നടത്തണമെന്ന് ടി പി സെൻകുമാർ ആവശ്യപ്പെട്ടു. നരേന്ദ്ര മോദിജി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണമെന്നാണ് ടി.പി സെൻകുമാറിന്റെ നിലപാട്. കൂടാതെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്യണമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.

ചില ദേശദ്രോഹ ശക്തികൾ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാർത്തകൾ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്യണം.

ചില ദേശദ്രോഹ ശക്തികൾ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാർത്തകൾ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മൾ മുഖവിലയ്‌ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂർത്തം ആഘോഷിക്കുമ്പോൾ കേരളീയരായ നമ്മളും അതിൽ പങ്കുചേരേണ്ടതാണ്. ജയ് ഹിന്ദ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP