Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ പൗരത്വ നിയമത്തിൽ തലസ്ഥാനത്ത് പ്രതിഷേധം; ഡൽഹിയിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു; ജാമിയ മില്ലിയയിൽ സംഘർഷം, പൊലീസ് ലാത്തിചാർജ്

ദേശീയ പൗരത്വ നിയമത്തിൽ തലസ്ഥാനത്ത് പ്രതിഷേധം; ഡൽഹിയിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു; ജാമിയ മില്ലിയയിൽ സംഘർഷം, പൊലീസ് ലാത്തിചാർജ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദേശീയ പൗരത്വ നിയമം പാസാക്കിയതിനെതിരെ രാജ്യതലസ്ഥാനത്ത് കടുത്ത പ്രതിഷേധം. ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും പൊലീസും തെരുവിൽ ഏറ്റുമുട്ടി. വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.

വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തി ചാർജും ടിയർ ഗ്യാസും പ്രയോഗിച്ചു. വിദ്യാർത്ഥികൾ പൊലീസിന് നേരെ കല്ലെറിഞ്ഞു. അസമിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നടക്കുന്ന പ്രക്ഷോഭത്തിന് സമാനമായ അവസ്ഥയാണ് രാജ്യ തലസ്ഥാനത്തും.

യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്നാണ് വിദ്യാർത്ഥികൾ മാർച്ച് ആരംഭിച്ചത്. എന്നാൽ യൂണിവേഴ്സിറ്റി വാതിലിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്നാണ് തെരുവിൽ പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടുന്നത്. ക്യാമ്പസിനകത്ത് കയറിയ പൊലീസ്, വിദ്യാർത്ഥികളെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP