Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ രണ്ട് മുൻ മുഖ്യമന്ത്രിമാർ അറസ്റ്റിൽ; മെഹബൂബ മുഫ്തിയേയും ഒമർ അബ്ദുള്ളയേയും ഗവൺമെന്റ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതായി റിപ്പോർട്ട്; നടപടി കേന്ദ്ര തീരുമാനത്തിനെതിരായ നിലപാട് പരസ്യമാക്കിയതിന് പിന്നാലെ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ രണ്ട് മുൻ മുഖ്യമന്ത്രിമാർ അറസ്റ്റിൽ; മെഹബൂബ മുഫ്തിയേയും ഒമർ അബ്ദുള്ളയേയും ഗവൺമെന്റ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതായി റിപ്പോർട്ട്; നടപടി കേന്ദ്ര തീരുമാനത്തിനെതിരായ നിലപാട് പരസ്യമാക്കിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ തുടർന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയും അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത ശേഷം ഇരുവരെയും ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.

ഭരണഘടനയുടെ 370 ആം അനുച്ഛേദം റദ്ദാക്കുന്ന തീരുമാനം ഇന്ത്യയുടെ കറുത്ത ദിനമാണെന്നായിരുന്നു മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും കേന്ദ്ര സർക്കാർ തീരുമാനം മഹാദുരന്തമാണെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ തുറന്നടിച്ചിരുന്നു. സമാനമായ അഭിപ്രായ പ്രകടനം തന്നെയാണ് ഒമർ അബ്ദുള്ളയും നടത്തിയത്. തീരുമാനം ഞെട്ടിക്കുന്നതും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ യോഗം ചേർന്നിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി നിലനിർത്തുന്നതിനായി എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യോഗം അവസാനിച്ചത്.

അമർനാഥ് യാത്ര നിർത്തിവെക്കുന്ന നടപടി അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ലെന്ന് മെഹബൂബ മുഫ്തി ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥിതി തുടരുകയാണെങ്കിൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരമാകുമെന്ന കാര്യം പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും അറിയിക്കാനും യോഗം തീരുമാനിച്ചിരുന്നു. എന്നാൽ യാതൊരുവിധ നീക്കത്തിനും സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ കേന്ദ്ര സർക്കാർ നടപടി എടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP