Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസുകാരുടെ മരണം തുടർക്കഥയാവുന്നു; വധിക്കപ്പെടുമോ എന്ന ഭയം മൂലം ജമ്മു കാശ്മീരിൽ പൊലീസുകാർ കൂട്ടത്തോടെ രാജിവെയ്ക്കുന്നു

പൊലീസുകാരുടെ മരണം തുടർക്കഥയാവുന്നു; വധിക്കപ്പെടുമോ എന്ന ഭയം മൂലം ജമ്മു കാശ്മീരിൽ പൊലീസുകാർ കൂട്ടത്തോടെ രാജിവെയ്ക്കുന്നു

ശ്രീനഗർ: ജമ്മുകാശ്മീരിൽ പൊലീസുകാരുടെ കൂട്ടരാജി. പൊലീസുകാരുടെ മരണം തുടർക്കഥയായതിന് പിന്നാലെ വധിക്കപ്പെടുമോ എന്ന ഭയം മൂലമാണ് ജമ്മു കാശ്മീരിൽ പൊലീസുകാർ കൂട്ടത്തോടെ രാജി വെയ്ക്കുന്നത്. ഇന്ന് രാവിലെ ഷോപ്പിയാനിൽ പൊലീസുകാരെ മുജാഹിദ്ദീൻ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ട രാജി. രാജി വയ്ക്കുകയാണെന്ന് നാല് പൊലീസ് ഉദ്യോഗസ്ഥർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു.

കാശ്മീരിലെ ഷോപ്പിയാനിൽ ഹിസ്ബുൾ മുജാഹിദ്ദീൻ സംഘം അക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഏറെ പരിഭ്രാന്തിയിലാണ്. വീടുകളിൽ നിന്ന് തട്ടിക്കൊണ്ട് പോയാണ് ഭീകരർ ഇവരെ വധിച്ചത്. വധിക്കപ്പെടുമോ എന്ന ഭയം മൂലം സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം കോൺസ്റ്റബിൾമാർ പോലും രാജി സമർപ്പിക്കുകയാണ്.

എസ് പി ഒമാരായ ഫിർദൗസ് അഹമ്മദ് കുച്ചേ, കുൽവന്ത് സിങ്, കോൺസ്റ്റബിൾ നിസാർ അഹമ്മദ് ധോബി എന്നിവരാണ് വെള്ളിയാഴ്‌ച്ച കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ വങ്ഗാം മേഖലയിൽ നിന്നാണ് കണ്ടെടുത്തത്.

കാപ്രെൻ, ഹീപോറ ഗ്രാമങ്ങളിൽനിന്നാണ് ഈ മൂന്നു പൊലീസുകാരെയും നിസാറിന്റെ സഹോദരൻ ഫയാസ് അഹമ്മദ് ഭട്ടിനെയും ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇതിൽ നിസാർ രക്ഷപ്പെട്ടുവെങ്കിലും മൂന്നു പൊലീസുകാരും കൊല്ലപ്പെടുകയായിരുന്നു. ഈ വർഷം ആകെ 27 പൊലീസുകാരും ഏഴ് സ്പെഷ്യൽ പൊലീസുദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP