Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നെഹ്‌റു ജനിച്ചതു വേശ്യാലയത്തിൽ; മുത്തച്ഛൻ മുസ്ലീമും; ആദ്യ പ്രധാനമന്ത്രിയുടെ വിക്കി പേജ് തിരുത്തിയത് കേന്ദ്ര സർക്കാരിന്റെ ഐപി അഡ്രസിൽ നിന്നെന്നു സൂചന

നെഹ്‌റു ജനിച്ചതു വേശ്യാലയത്തിൽ; മുത്തച്ഛൻ മുസ്ലീമും; ആദ്യ പ്രധാനമന്ത്രിയുടെ വിക്കി പേജ് തിരുത്തിയത് കേന്ദ്ര സർക്കാരിന്റെ ഐപി അഡ്രസിൽ നിന്നെന്നു സൂചന

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രം തിരുത്താൻ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം മുമ്പു തന്നെ ഉയർന്നിരുന്നതാണ്. ഇപ്പോഴിതാ വിമർശകർക്ക് സർക്കാരിനെ അടിക്കാൻ ഒരു വടി കൂടി കിട്ടിയിരിക്കുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെയും പിതാവ് മോത്തിലാൽ നെഹ്രുവിന്റെയും വിക്കിപീഡിയ പേജ് തിരുത്തിയ നിലയിൽ കണ്ടെത്തിയതാണ് സർക്കാരിനെതിരായ പുതിയ വിവാദം ഉരുത്തിരിയാൻ കാരണം. സർക്കാരുമായി ബന്ധപ്പെട്ട ഐപി അഡ്രസിൽ നിന്നാണ് ഇത് തിരുത്തിയിരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

ജൂൺ 26നാണ് തിരുത്തൽ നടത്തിയിരിക്കുന്നത്. നെഹ്രുവിന്റെ അപ്പുപ്പൻ ഗംഗാധർ നെഹ്രു മുസ്ലിം ആണെന്നാണ് പേജിൽ തിരുത്തൽ വരുത്തിയിരിക്കുന്നത്. ഖിയാസുദ്ദീൻ ഖാസി എന്ന പേരിലാണ് ഇയാൾ ജനിച്ചതെന്നും ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അദ്ദേഹം പേര് ഗംഗാധർ എന്ന് മാറ്റുകയായിരുന്നുവെന്നും തിരുത്തിയിട്ടുണ്ട്. നെഹ്രുവിന്റെ പേജിൽ ആദ്യ ഗവർണർ ജനറൽ മൗണ്ട്ബാറ്റണിന്റെ ഭാര്യ എഡ്വിന മൗണ്ട് ബാറ്റണുമായുള്ള ബന്ധം ചേർത്തിട്ടുണ്ട്. സഞ്ജയ് ഗാന്ധിയുടെ പേജിലും തിരുത്തലുകൾ വരുത്തിയിട്ടുണ്ട്.

നെഹ്രുവിന്റെ ഭൂതകാലവും പാരമ്പര്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തിരുത്തിയത്. നെഹ്രുവിനെ മോശമായി ചിത്രീകരിക്കുന്ന രിതിയിൽ നടത്തിയ തിരുത്തലുകൾ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐപി അഡ്രസുള്ള കമ്പ്യൂട്ടറിൽനിന്നാണ് നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
നെഹ്രുവിന്റെ മുത്തച്ഛൻ ഗംഗാധർ നെഹ്രു ഒരു മുസ്ലീമായിരുന്നുവെന്നും നെഹ്രുവിന്റെ ജനനം ഒരു വേശ്യാകേന്ദ്രത്തിലായിരുന്നുവെന്നും വിശദീകരിക്കുന്ന രീതിയിലാണ് തിരുത്തലുകൾ നടന്നത്.

അലഹബാദ് ജില്ലാ ജഡ്ജി നീരജ് ഗുപ്ത ഇക്കാര്യം അംഗീകരിക്കുന്നതായും എന്നാൽ നെഹ്രുവിന്റെ ജന്മഗ്രഹം സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ വിവരങ്ങൾ സർക്കാർ രേഖകളിൽനിന്നും നഷ്ടപ്പെട്ടതായും വിക്കിപേജിൽ പറയുന്നു. വേശ്യാ വൃത്തി നെഹ്രുവിന്റെ വീടിനെ പല ഭാഗങ്ങളായി തിരിച്ചിരുന്നു. ഒരുകാലത്ത് നെഹ്രുവിന്റെ വീടിന് നമ്പർ പോലും ലഭിച്ചിരുന്നില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ എച്ച്.എൻ ബഹുഗുണ 1972ൽ അലഹബാദ് കമ്മീഷണറോട് നെഹ്രുവിന്റെ ജന്മസ്ഥലത്ത് ഒരു സ്മാരകം നിർമ്മിക്കാൻ നിർദേശിച്ചിരുന്നു.

എന്നാൽ നെഹ്രുവിന്റെ ഭൂതകാലം പുറത്താകുമെന്ന് ഭയന്ന് ഈ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നുവെന്നും വിക്കി പീഡിയയിൽ പ്രത്യക്ഷപ്പെട്ട തിരുത്തലുകൾ വിശദീകരിക്കുന്നു. നെഹ്രു രാഷ്ട്രീയത്തിലും സ്ത്രീ വിഷയത്തിലും അതീവ തൽപ്പരനായിരുന്നുവെന്നും തിരുത്തലുകളിലുണ്ട്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററുമായി ബന്ധപ്പെട്ട ഐപി അഡ്രസിൽ നിന്നാണ് ഇതു തിരുത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഓൺലൈൻ സർവവിജ്ഞാന കോശമായ വിക്കിപീഡിയയുടെ പേജുകൾ കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഐ.പി അഡ്രസിൽ നിന്ന് തിരുത്തിയതായുള്ള കോൺഗ്രസിന്റെ ആരോപണത്തിൽ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നെഹ്‌റുവിന്റെയും പിതാവ് മോട്ടിലാൽ നെഹ്രുവിന്റെയും വിക്കിപീഡിയ പേജുകൾ തിരുത്താൻ ശ്രമിച്ച സംഭവത്തിൽ കേന്ദ്രം വിശദമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സർജെവാല ആവശ്യപ്പെട്ടു.

നെഹ്രു ഒരു മുസ്ലിമാണെന്ന രീതിയിൽ മാറ്റം വരുത്താനുള്ള തെറ്റായ ശ്രമം നടന്നതായും എന്നാൽ ഹിന്ദു അല്ലെങ്കിൽ മുസ്ലിം എന്നതിലുപരി അദ്ദേഹം ഒരു ഇന്ത്യക്കാരനാണെന്നതാണ് പ്രസക്തമെന്നും അദ്ദേഹം വ്യക്തമാക്കി. മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഓൺ ലൈൻ എൻസൈക്ലോപ്പീഡിയയുടെ എഡിറ്റർമാർ പരിശോധിച്ച് ഇവ നീക്കം ചെയ്യുകയായിരുന്നു.

വിക്കിപേജുകളിൽ പേര് വെളിപ്പെടുത്താതെ വരുത്തുന്ന മാറ്റങ്ങൾ കണ്ടുപിടിക്കുന്ന സോഫ്റ്റ്‌വെയറാണ് ഈ തിരുത്തലും കണ്ടെത്തിയത്. ഈ സോഫ്റ്റ്‌വെയറിന്റെ സ്ഥാപകൻ പ്രകാശ് പേജിലെ തിരുത്തലിനെപ്പറ്റി ട്വിറ്ററിൽ കുറിക്കുകയായിരുന്നു. എൻഐസിയുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യാനുള്ള സാധ്യത കുറവാണെന്നും ഇത് ആരെങ്കിലും മനഃപൂർവ്വം ചെയ്തതാകമെന്നുമാണ് പ്രകാശിന്റെ വിലയിരുത്തൽ.

എന്നാൽ എൻഐസി നെറ്റുവർക്കിൽ കടന്നയാളെക്കുറിച്ച് വിവരങ്ങളൊന്നും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് സെന്റർ ഫോർ ഇന്റെർനെറ്റ് ആൻഡ് സൊസൈറ്റി സെന്റർ ഡയറക്ടർ പ്രാണേഷ് പ്രകാശ് വ്യക്തമാക്കി. തിരുത്തൽ നടന്ന് മിനിട്ടുകൾക്ക് ശേഷം വിവരങ്ങൾ പൂർവസ്ഥിതിയിലെത്തിയെങ്കിലും വിക്കിപീഡിയയുടെ 'റിവിഷൻ ഹിസ്റ്ററി പേജിൽ' തിരുത്തൽ നടത്തിയ വിവരങ്ങൾ ഇപ്പോഴും ലഭ്യമാണ്. സംഭവത്തിൽ കേന്ദ്രസർക്കാരിന് പങ്കുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP