Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താനില്ലാത്തപ്പോൾ ഭാര്യയെ കാണാൻ കാമുകൻ വരുന്നെന്ന് സംശയം; വാക്കേറ്റം മൂത്തപ്പോൾ ഭാര്യയെ പൊതിരെ തല്ലി അവശയാക്കിയ ശേഷം സ്വകാര്യഭാഗങ്ങളിൽ ഷോക്കടിപ്പിച്ചു; ഛത്തീസ്‌ഗഡിൽ യുവതിയുടെ മരണത്തിലെ ദുരൂഹത നീക്കി സിഐഎഫ് ജവാൻ അറസ്റ്റിൽ

താനില്ലാത്തപ്പോൾ ഭാര്യയെ കാണാൻ കാമുകൻ വരുന്നെന്ന് സംശയം; വാക്കേറ്റം മൂത്തപ്പോൾ ഭാര്യയെ പൊതിരെ തല്ലി അവശയാക്കിയ ശേഷം സ്വകാര്യഭാഗങ്ങളിൽ ഷോക്കടിപ്പിച്ചു; ഛത്തീസ്‌ഗഡിൽ യുവതിയുടെ മരണത്തിലെ ദുരൂഹത നീക്കി സിഐഎഫ് ജവാൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

റായ്പൂർ: ദാമ്പത്യ ജീവിതത്തിൽ സംശയ രോഗം വരുത്തി വയ്ക്കുന്ന വിനകൾ ചെറുതല്ല. പല കുടുംബങ്ങളിലും അന്തസാരമില്ലാത്ത സംശയം കുടുംബത്തെ തന്നെ തകർക്കുന്നു. ഛത്തീസ്‌ഗഡിൽ നിന്നുള്ള സംഭവവും മറ്റൊന്നല്ല. ഛത്തീസ്‌ഗഡ് ആംജ് ഫോഴ്‌സിലെ ജവാനാണ് ഭാര്യക്ക് നേരേ കൊടുംക്രൂരത കാട്ടിയത്. സ്വകാര്യഭാഗങ്ങളിൽ ഷോക്കടിപ്പിച്ച് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. സി.എ.എഫ്(ഛത്തീസ്‌ഗഢ് ആംഡ് ഫോഴ്‌സ്) ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഛത്തീസ്‌ഗഢിലെ ഭട്ടാപര ജില്ലയിലെ സുരേഷ് മിരിയെ(33)യാണ് കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. സുരേഷിന്റെ ഭാര്യ ലക്ഷ്മി(27) കഴിഞ്ഞ ബുധനാഴ്ചാണ് മരണപ്പെട്ടത്.

അസുഖബാധിതയായിരുന്ന ലക്ഷ്മി അസുഖം കൂടി മരിച്ചുവെന്നാണ് സുരേഷ് ഭാര്യവീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ ലക്ഷ്മിയുടെ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മരണത്തിലെ ദുരൂഹത നീങ്ങിയത്.

ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സുരേഷ് പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക്‌ശേഷം ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വസ്ത്രങ്ങൾ അലക്കുകയായിരുന്ന ലക്ഷ്മിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. 'ശുചിമുറിയിൽ പ്രവേശിച്ച സുരേഷ് ആദ്യം ഭാര്യയെ പൊതിരെതല്ലി. പിന്നീട് മർദനമേറ്റ് അബോധാവസ്ഥയിലായ ഭാര്യയുടെ സ്വകാര്യഭാഗങ്ങളിൽ ഇലട്രിക്ക് വയർ ബന്ധിപ്പിച്ച് ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി'- സർഗാവ് പൊലീസ് ഔട്ട്‌പോസ്റ്റ് എഎസ്ഐ. പരാസ് റാം ജഗത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP