Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയബാധിതർക്ക് 'അമ്മ'യുടെ സഹായം; വീടുകൾ നഷ്ടപ്പെട്ടവർക്ക് 10 കിലോ അരിയും സാരിയും മുണ്ടും ഒപ്പം 10,000 രൂപയും തമിഴ്‌നാട് സർക്കാർ നൽകും; വീടു നിർമ്മിച്ചു നൽകുമെന്നും ജയലളിത

പ്രളയബാധിതർക്ക് 'അമ്മ'യുടെ സഹായം; വീടുകൾ നഷ്ടപ്പെട്ടവർക്ക് 10 കിലോ അരിയും സാരിയും മുണ്ടും ഒപ്പം 10,000 രൂപയും തമിഴ്‌നാട് സർക്കാർ നൽകും; വീടു നിർമ്മിച്ചു നൽകുമെന്നും ജയലളിത

ചെന്നൈ: പ്രളയത്തിൽ സർവവും നഷ്ടപ്പെട്ടവർക്ക് അമ്മയുടെ സഹായം. തമിഴ്‌നാട്ടിലെ പ്രളയ ദുരിതബാധിതർക്ക് 10,000 രൂപ, പത്തു കിലോ അരി, ഒരു സാരി, മുണ്ട് എന്നിവയാണു സർക്കാർ നൽകുന്നത്.

പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കു തമിഴ്‌നാട് സർക്കാരിന്റെ സഹായം മുഖ്യമന്ത്രി ജെ ജയലളിതയാണു പ്രഖ്യാപിച്ചത്. താത്കാലിക ക്യാമ്പുകളിൽ ജീവിക്കുന്നവർക്ക് 5000 രൂപ, 10 കിലോ അരി, ഒരു സാരി, മുണ്ട് എന്നിവ ലഭിക്കും.

വീട് നഷ്ടപ്പെട്ടവർക്കു പുതിയ വീട് നിർമ്മിച്ചു നൽകുമെന്നും 10,000 പേർക്ക് ചെന്നൈയിൽ താത്കാലിക ഷെൽട്ടറുകൾ അനുവദിച്ചതായും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ കൃഷനാശം സംഭവിച്ചവർക്കു നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.

33 ശതമാനത്തിലധികം കൃഷി നശിച്ചവർക്ക് ഹെക്ടറിന് 13,500 രൂപ നൽകും. തമിഴ്‌നാട്ടിലാകെ 18,000ൽ അധികം ഹെക്ടർ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. പശുക്കളെയും കാളകളെയും നഷ്ടപ്പെട്ടവർക്ക് 10,000 രൂപയും പന്നികളെയും ആടുകളെയും നഷ്ടപ്പെട്ടവർക്ക് 3,000 രൂപയും നഷ്ടപരിഹാരമായി ലഭിക്കും.

പ്രളയത്തെത്തുടർന്ന് 5,554 ദുരിതാശ്വാസ ക്യാമ്പുകളിലായി 13,80,461 പേരാണു താമസിക്കുന്നത്. 80,120 ആളുകൾ ചെന്നൈ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനായി എത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. കര-നാവിക-വ്യോമ സേനകൾ, ഫയർഫോഴ്‌സ്, പൊലീസ്, ദുരന്തനിവാരണസേന മറ്റുള്ളവർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP