Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രാഹ്മണാചാര പ്രകാരം ദഹിപ്പിക്കാതെ ദ്രാവിഡ ആചാര പ്രകാരം മറവ് ചെയ്തു; ദത്തുപുത്രൻ സുധാകരനെ അന്ത്യകർമ്മങ്ങൾക്ക് അടുപ്പിച്ചില്ല; ചുവന്ന കരയുള്ള പച്ചസാരിയുടുപ്പിച്ച് ജയലളിതയുടെ അന്ത്യയാത്ര

ബ്രാഹ്മണാചാര പ്രകാരം ദഹിപ്പിക്കാതെ ദ്രാവിഡ ആചാര പ്രകാരം മറവ് ചെയ്തു; ദത്തുപുത്രൻ സുധാകരനെ അന്ത്യകർമ്മങ്ങൾക്ക് അടുപ്പിച്ചില്ല; ചുവന്ന കരയുള്ള പച്ചസാരിയുടുപ്പിച്ച് ജയലളിതയുടെ അന്ത്യയാത്ര

ചെന്നൈ : ജയലളിതയുടെ ഭൗതികശരീരം ഹിന്ദു ബ്രാഹ്മണ ആചാരപ്രകാരം ദഹിപ്പിക്കുകയല്ല, മറവ് ചെയ്യുകയായിരുന്നു. സംസ്‌കാരം ഏതു രീതിയിലായിരിക്കുമെന്നതിനെക്കുറിച്ചു ചെറിയ ആശയക്കുഴപ്പം തിങ്കളാഴ്ച രാത്രിയുണ്ടായിരുന്നു. ദ്രാവിഡാചാരമാണ് ഇവിടെ പിന്തുടർന്നത്. ജയയുടെ ദത്തുപുത്രനായിരുന്ന വി.എൻ. സുധാകരൻ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നെങ്കിലും അന്ത്യകർമങ്ങൾക്ക് അവസരം നൽകിയില്ല.

ഇത് സംബന്ധിച്ച് ചെറിയ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാൽ, പാർട്ടി നേതൃത്വം മൃതദേഹം മറവ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ദ്രാവിഡ നേതാക്കളുടെ ഭൗതികദേഹം ദഹിപ്പിക്കുക പതിവില്ല. പെരിയാർ, അണ്ണാദുരൈ, എംജിആർ എന്നിവരുടെയും ഭൗതികദേഹം മറവ് ചെയ്യുകയായിരുന്നു. ആ രീതി തന്നെ ജയയുടെ കാര്യത്തിലും പിന്തുടർന്നു.അന്ത്യകർമങ്ങൾക്കു നേതൃത്വം നൽകിയതു തോഴി ശശികലയായിരുന്നുവെന്നതാണു രണ്ടാമത്തെ പ്രത്യേകത. ഹിന്ദു ആചാര പ്രകാരം വനിതകൾ അന്ത്യകർമങ്ങൾക്കു നേതൃത്വം നൽകാറില്ല. പൂജാരിയുടെ നിർദ്ദേശ പ്രകാരം ശശികലയും ജയയുടെ സഹോദര പുത്രൻ ദീപക്കും ചേർന്നാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ചെറിയ ചന്ദനമുട്ടികളും പെട്ടിയിൽ നിക്ഷേപിച്ചു. ദഹിപ്പിക്കുന്നതിനു പകരമാണിത്.

ഏറ്റവും പ്രിയപ്പെട്ട ചുവന്ന കരയുള്ള പച്ചസാരി ധരിച്ചായിരുന്നു ജയലളിതയുടെ അന്ത്യയാത്ര. പച്ച ജയയുടെ ഭാഗ്യ നിറമായാണ് അറിയപ്പെടുന്നത്. അന്ത്യയാത്രയിലും ഭാഗ്യനിറത്തെ ഒപ്പം കൂട്ടി. ഇടതു കയ്യിലെ വലിയ ഡയലുള്ള വാച്ചും വലം കയ്യിലെ വളയുമെല്ലാം അതേ പോലെ തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും അണിഞ്ഞത് ചുവന്ന കരയുള്ള പച്ചസാരിയാണ്.

സ്വത്തു കേസിൽ കുറ്റവിമുക്തയായ ശേഷം ആദ്യമായി പൊതു പരിപാടിയിൽ പങ്കെടുത്തപ്പോഴും അതേ സാരി. കഴിഞ്ഞ മേയിൽ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേൽക്കുമ്പോൾ രേഖകളിൽ ഒപ്പു വച്ചത് പച്ച നിറത്തിലുള്ള പേനകൊണ്ടാണ്. കയ്യിൽ പച്ചക്കല്ലു മോതിരവുമണിഞ്ഞിരുന്നു. അങ്ങനെ പച്ചയോടായിരുന്നു ജയലളിതയ്ക്ക് എന്നും താൽപ്പര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP