Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപ്പോളോ ആശുപത്രിയിൽ കഴിയുന്ന ജയലളിത സംസാരിച്ചു; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശബ്ദം പുറത്തുവന്നത് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ; ഉപകരണം ഘടിപ്പിച്ചതു താൽക്കാലികമായെന്നു ഡോക്ടർമാർ

അപ്പോളോ ആശുപത്രിയിൽ കഴിയുന്ന ജയലളിത സംസാരിച്ചു; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശബ്ദം പുറത്തുവന്നത് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ; ഉപകരണം ഘടിപ്പിച്ചതു താൽക്കാലികമായെന്നു ഡോക്ടർമാർ

ചെന്നൈ: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിത പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ സംസാരിച്ചു. പനിയും നിർജ്ജലീകരണവും മൂലമാണു ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംസാരിക്കാൻ സഹായിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ സംസാരിച്ചുവെന്ന് ആശുപത്രി ചെയർമാൻ ഡോ.പ്രതാപ് സി റെഡ്ഡിയാണു വെളിപ്പെടുത്തിയത്. അവയവദാനം നടത്തിയവരുടെ കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് ജയലളിത സംസാരിച്ചത്.

ജയലളിത ശ്വസനനാള ശസ്ത്രക്രിയയ്ക്ക് വിധേയയായതിനാലാണ് ഉപകരണത്തിന്റെ സഹായം തേടിയത്. എന്നാൽ ഇത് സ്ഥിരമായി ഉപയോഗിക്കാനല്ലെന്നും മന്ത്രിക്ക് ഇപ്പോൾ ഫിസിയോതെറാപ്പി നടത്തിവരികയാണെന്നും ഡോക്ടർ റെഡ്ഡി വ്യക്തമാക്കി.

ഇപ്പോൾ 90% സമയവും ശ്വസിക്കാൻ ബുദ്ധിമുട്ടുകളൊന്നുമില്ല. ആഴ്ചകൾക്ക് ശേഷം അവയവങ്ങളെല്ലാം നന്നായി പ്രവർത്തിക്കുന്നുണ്ട്. ശരീരം മുഴുവനുമായി ഫിസിയോതെറാപ്പി ചെയ്യുകയാണ്. എല്ലാം ഭേദമായി എന്ന് അവർക്ക് തോന്നുന്നത് എപ്പോഴാണോ അപ്പോൾ ആശുപത്രിയിൽ നിന്നും പോകാമെന്നും ഡോക്ടർ അറിയിച്ചു.

സെപ്റ്റംബർ 22നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ നിന്നു മാറ്റിയ ജയലളിത പ്രത്യേക മുറിയിലാണിപ്പോൾ. ഐ.സി.യുവിന്റെ എല്ലാ ക്രമീകരണങ്ങളും ഉള്ള മുറിയാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP