Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേടായ ദോശമാവ് തിരികെ നൽകാനെത്തിയ ജയമോഹന് കിട്ടിയത് കേട്ടാലറയ്ക്കുന്ന തെറിയും മർദ്ദനവും; മദ്യലഹരിയിൽ സാഹിത്യകാരനെ ആക്രമിച്ച ശെൽവം പൊലീസ് പിടിയിലായതോടെ 'കൗണ്ടർ കേസു'മായി ശെൽവത്തിന്റെ ഭാര്യ കലയും

കേടായ ദോശമാവ് തിരികെ നൽകാനെത്തിയ ജയമോഹന് കിട്ടിയത് കേട്ടാലറയ്ക്കുന്ന തെറിയും മർദ്ദനവും; മദ്യലഹരിയിൽ സാഹിത്യകാരനെ ആക്രമിച്ച ശെൽവം പൊലീസ് പിടിയിലായതോടെ 'കൗണ്ടർ കേസു'മായി ശെൽവത്തിന്റെ ഭാര്യ കലയും

മറുനാടൻ മലയാളി ബ്യൂറോ

നാഗർകോവിൽ: പ്രശസ്ത സാഹിത്യകാരൻ ബി.ജയമോഹൻ ആക്രമണത്തിനിരയായത് കേടായ ദോശമാവ് തിരികെ നൽകിയതിന്റെ പേരിൽ. സംഭവത്തിൽ നാഗർകോവിൽ പാർവതീപുരത്തെ വസന്തം സ്റ്റോർ ഉടമ ശെൽവം അറസ്റ്റിലായി. അതേസമയം, മോശമായി പെരുമാറിയെന്നാരോപിച്ച് ശെൽവത്തിന്റെ ഭാര്യ കല ജയമോഹനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പാർവതീപുരം ശാരദാ നഗറിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ജയമോഹൻ, വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് വീടിനടുത്തുള്ള ശെൽവത്തിന്റെ കടയിൽനിന്ന് ദോശമാവ് വാങ്ങിയത്. വീട്ടിലെത്തി ഉപയോഗിക്കാൻ എടുത്തപ്പോൾ അതു കേടായതാണെന്നും കാലാവധി കഴിഞ്ഞതാണെന്നും കണ്ടു. തുടർന്നു കടയിലെത്തി അവിടെയുണ്ടായിരുന്ന ശെൽവത്തിന്റെ ഭാര്യ കലയോടു കാര്യം പറഞ്ഞു.

മാവ് തിരികെയെടുക്കാൻ കൂട്ടാക്കാതെ ജയമോഹനെ കല അസഭ്യംപറയുകയും മദ്യലഹരിയിലായിരുന്ന ശെൽവം അദ്ദേഹത്തെ ആക്രമിക്കുകയുമായിരുന്നു. ശെൽവം മുഖത്തടിക്കുകയും പലതവണ മർദ്ദിക്കുകയും താഴെവീണപ്പോൾ ചവിട്ടുകയും ചെയ്തു. മർദ്ദനത്തിൽ അദ്ദേഹത്തിന്റെ കണ്ണട പൊട്ടി. തിരികെ വീട്ടിലെത്തിയപ്പോൾ പിന്നാലെ വന്ന ശെൽവം, ജയമോഹന്റെ ഭാര്യയെയും മകളെയും അസഭ്യം പറയുകയും വീട്ടിൽ കടക്കാൻ ശ്രമിക്കുകയും ചെയ്തു.

നേശമണി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ജയമോഹൻ നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ രാവിലെയാണ് പൊലീസ് ശെൽവത്തെ അറസ്റ്റുചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP