Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴിമതിക്ക് അഴിക്കുള്ളിൽ കഴിഞ്ഞെങ്കിലും ജയലളിതയ്ക്കും തോഴിക്കും യാതൊരു കൂസലുമില്ല; കോടികൾ വിലവരുന്ന തീയറ്റർ കോംപ്ലക്‌സ് ശശികല വിലയ്ക്കു വാങ്ങി; ഭരണസ്വാധീനം വഴിയെന്ന് ആരോപണം

അഴിമതിക്ക് അഴിക്കുള്ളിൽ കഴിഞ്ഞെങ്കിലും ജയലളിതയ്ക്കും തോഴിക്കും യാതൊരു കൂസലുമില്ല; കോടികൾ വിലവരുന്ന തീയറ്റർ കോംപ്ലക്‌സ് ശശികല വിലയ്ക്കു വാങ്ങി; ഭരണസ്വാധീനം വഴിയെന്ന് ആരോപണം

ചെന്നൈ: അഴിമതി കേസിൽ അഴിക്കുള്ളിൽ കിടന്നെങ്കിലും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും തോഴിയുടെയും പ്രതാപത്തിന് ഇപ്പോഴും യാതൊരു കുറവുമില്ല. കോടതിയിൽ നിന്നും അനുകൂലമായ ഉത്തരവ് നേടി വീണ്ടും മുഖ്യമന്ത്രി കസേരയിൽ ജയലളിത എത്തിയതോടെ പഴയതിനേക്കാൾ ശക്തയായത് അവരുടെ തോഴിയായ ശശികലയാണ്. ഭരണ സ്വാധീനം ഉപയോഗിച്ച് കോടാനുകോടികൾ വിലവരുന്ന വസ്തുവഹകൾ ശശികല വാങ്ങിക്കൂട്ടുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏറ്റവും ഒടുവിൽ ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു തീയറ്റർ കോംപ്ലക്‌സ് ശശികല സ്വന്തമാക്കിയിരിക്കും.

തന്റെ മരുമകളുടെ ഇളവരശിയുടെ പേരിലുള്ള ബന്ധുക്കളുടെ പേരിലാണ് കോടികൾ വിലമതിക്കുന്ന മൾട്ടിപ്‌ളക്‌സ് തിയറ്റർ കോംപ്‌ളക്‌സ് ഇവർ സ്വന്തമാക്കിയത്. ചെന്നൈ വേളാച്ചേരിയിലെ ഫീനിക്‌സ് മാർക്കറ്റ് സിറ്റി മാളിലെ 11 തിയറ്ററുകളടങ്ങിയ കോംപ്‌ളക്‌സാണ് വാങ്ങിയത്. പ്രമുഖ തിയറ്റർ നടത്തിപ്പ് സ്ഥാപനമായ എസ്‌പിഐ സിനിമാസിന്റെ കെട്ടിടമാണിത്.

മരുമകളായ ഇളവരശിയുടെ അടുത്ത ബന്ധുക്കളായ ശിവകുമാർ, കാർത്തികേയൻ എന്നിവരുടെ പേരിലാണ് കോടികൾ വിലവരുന്ന ഈ കെട്ടിടം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുവരും ശശികലയുടെ ഉടമസ്ഥതയിലുള്ള ജാസ് സിനിമാസ് കമ്പനിയുടെ സഹ ഉടമകളാണ്. ജയലളിതയുടെ ബിനാമി ഇടപാടാണ് തോഴികൾ വഴി നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. ജയലളിത ബിനാമികളെവച്ച് നടത്തുന്നെന്ന് ആരോപണമുള്ള മദ്യനിർമ്മാണ കമ്പനിയായ മിഡാസ് ഗോൾഡൻ ഡിസ്റ്റിലറീസിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾകൂടിയാണ് ഇവരെന്നതും ജയലളിത ബന്ധത്തിന് കൂടുതൽ തെളിവാകുന്നു.

അതേസമയം ഈ തീയറ്ററുകൾ ജയലളിത സ്വന്തമാക്കിയത് ഭരണ സ്വാധീനം വഴിയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ചെന്നൈയിലെ മറ്റ് രണ്ട് മൾട്ടിപ്‌ളക്‌സ് തിയറ്ററുകൾ കൂടി സ്വന്തമാക്കാൻ ശശികലയും കൂട്ടരും ഉടമകളുടെ മേൽ സമ്മർദം ചെലുത്തുന്നുണ്ടെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം സ്വന്തമാക്കിയ തിയറ്റർ കോംപ്‌ളക്‌സും ഭരണസ്വാധീനം വഴി കൈവശപ്പെടുത്തിയതാണ്.

അഞ്ചു വർഷം മുമ്പ് പണിപൂർത്തീകരിച്ച കെട്ടിടത്തിന് 2013ലാണ് മിക്ക ലൈസൻസുകളും കിട്ടുന്നത്. പണിപൂർത്തീകരിച്ച നാളുകളിൽ ശശികലയുടെ ജാസ് സിനിമ കമ്പനി കെട്ടിടത്തിന് വില പറഞ്ഞിരുന്നു. എന്നാൽ, ഉടമകൾ വിൽപ്പനയ്ക്ക് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, ജയലളിതയുടെ താൽപ്പര്യത്തിന് എതിരു നിൽക്കാൻ ആരും ഇല്ലാത്തതിനാൽ ഇടപാട് എളുപ്പമാകുകയായിരുന്നു എന്നുമാണ് വിലയിരുത്തൽ.

തിയറ്റർ കോംപ്‌ളക്‌സ് കൈമാറ്റം പുറത്തറിഞ്ഞതോടെ തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തി. ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയും പി.എം.കെ, ഡി.എം.ഡി.കെ കക്ഷികളും അഴിമതി ആരോപണം ഉന്നയിച്ചുകഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP