Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെറ്റ് എയർവേസിൽ പിറന്ന മലയാളികുഞ്ഞിന് ആയുഷ്‌കാലം സൗജന്യയാത്ര; സൗജന്യയാത്ര നൽകുന്നത് ജെറ്റ് എയർവേസിൽ പിറന്ന ആദ്യ കുട്ടിയെന്ന നിലയിൽ; വിമാനയാത്രയ്ക്കിടെ പ്രസവിച്ചത് തൊടുപുഴ സ്വദേശിനി

ജെറ്റ് എയർവേസിൽ പിറന്ന മലയാളികുഞ്ഞിന് ആയുഷ്‌കാലം സൗജന്യയാത്ര; സൗജന്യയാത്ര നൽകുന്നത് ജെറ്റ് എയർവേസിൽ പിറന്ന ആദ്യ കുട്ടിയെന്ന നിലയിൽ; വിമാനയാത്രയ്ക്കിടെ പ്രസവിച്ചത് തൊടുപുഴ സ്വദേശിനി

മുംബൈ: വിമാനത്തിൽ പിറന്ന മലയാളിയായ കുഞ്ഞിന് ഇനി ആയുഷ്‌കാലം ജെറ്റ് എയർവേസിൽ സൗജന്യമായി യാത്ര ചെയ്യാം. ജെറ്റ് എയർവേസിൽ പിറന്ന ആദ്യ കുട്ടിയെന്ന നിലയിൽ ഇനി ജീവിതകാലം മുഴുവൻ ഈ കുട്ടിക്ക് സൗജന്യമായി തങ്ങളുടെ വിമാനത്തിൽ യാത്രചെയ്യാമെന്ന് ജെറ്റ് എയർവേസ് അറിയിച്ചു. ഞായറാഴ്ചയാണ് ദമാമിൽനിന്ന് കൊച്ചിയിലേക്കു വന്ന ജെറ്റ് എയർവെയ്‌സിന്റെ 569 നമ്പർ വിമാനത്തിനുള്ളിൽ യുവതി പ്രസവിച്ചത്.

35,000 അടി ഉയരത്തിലായിരുന്ന വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി യുവതിയെയും കുഞ്ഞിനെയും അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിമാനത്തിൽ സഞ്ചരിക്കുന്നതിനിടയിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് വിമാനക്കമ്പനി ജീവനക്കാരും യാത്രികയായ നഴ്‌സും ചേർന്നാണ് പരിചരണം നൽകിയത്.

ഇക്കണോമി ക്ലാസിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്നീട് ഫസ്റ്റ്ക്ലാസിലെത്തിച്ചു. തുടർന്നാണ് യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതെന്ന് ജെറ്റ് എയർവെയ്‌സ് അറിയിച്ചത്. മലയാളി നഴ്‌സാണ് പരിചരണം നൽകിയത്. ജെറ്റ് എയർവെയ്‌സിലെ മുഹമ്മദ് താജ് ഹയാത്ത്, ദെബ്രെ തവാരസ്, ഈഷ ജയ്കർ, സുസ്മിത ഡേവിഡ്, കാതറിൻ ലെപ്ച്ച, തേജസ് ചവാൻ എന്നിവരാണ് സഹായം നൽകിയത്. അതേസമയം യാത്രികയുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് അവർ പറഞ്ഞു. യുവതി തൊടുപുഴ സ്വദേശിനിയാണെന്നാണ് സൂചന.

വിമാനത്താവളത്തിലെ ആംബുലൻസിലാണ് യുവതിയെയും കുഞ്ഞിനെയും മുംബൈയിലെ ആശുപത്രിയിലേക്കു മാറ്റിയത്. യുവതിക്കും കുഞ്ഞിനും ആരോഗ്യപരമായ ബുദ്ധിമുട്ടുകളില്ലെങ്കിലും യാത്രതുടരുന്നത് സുരക്ഷിതല്ലാത്തതിനാൽ അത് ഒഴിവാക്കുകയായിരുന്നു. രണ്ടുമണിക്കൂറോളം മുംബൈ വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനം രാവിലെ പതിനൊന്നേകാലോടെ കൊച്ചിയിലേക്കു തിരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP