Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരിച്ചവരെ എന്നപോലെ അബ്ദുൾ കലാമിന്റെ ചിത്രത്തിലും മാല ചാർത്തി; ഝാർഖണ്ഡിലെ ബിജെപി മന്ത്രി വിവാദത്തിൽ; പരിഹാസവുമായി സോഷ്യൽ മീഡിയയും

മരിച്ചവരെ എന്നപോലെ അബ്ദുൾ കലാമിന്റെ ചിത്രത്തിലും മാല ചാർത്തി; ഝാർഖണ്ഡിലെ ബിജെപി മന്ത്രി വിവാദത്തിൽ; പരിഹാസവുമായി സോഷ്യൽ മീഡിയയും

റാഞ്ചി: ജീവിച്ചിരിക്കുന്ന എ പി ജെ അബ്ദുൾ കലാമിന് ബിജെപി മന്ത്രിയുടെ 'ആദരാഞ്ജലി'. ഝാർഖണ്ഡിലാണ് വിവാദ സംഭവം.

ഇന്ത്യയുടെ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ ചിത്രത്തിൽ മാല ചാർത്തി ആദരാഞ്ജലി അർപ്പിച്ചത് ഝാർഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി നീര യാദവാണ്. കൊടർമയിലെ സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു അബ്ദുൽ കലാമിന്റെ ചിത്രത്തിൽ ആദരാഞ്ജലി അർപ്പിച്ചത്.

പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു വിദ്യാഭ്യാസ മന്ത്രി. ഇതിനു മുന്നോടിയായാണ് അബ്ദുൽ കലാമിന്റെ ചിത്രത്തിൽ ഹാരം ചാർത്തി ആദരവ് അർപ്പിച്ചത്. സാധാരണ മരിച്ച വ്യക്തിക്കാണ് ഇത്തരത്തിൽ ആദരവ് നൽകുന്നത്. സംഭവ സമയത്ത് മന്ത്രിയോടൊപ്പം ബിജെപി എംഎൽഎ മനീഷ് ജെയ്‌സ്വാൾ, സ്‌കൂൾ പ്രിൻസിപ്പൽ തുടങ്ങിയവരും ഉണ്ടായിരുന്നു. ഇവരിൽ ആർക്കും തന്നെ ജീവിച്ചിരിക്കുന്ന ഒരാൾക്കാണ് തങ്ങൾ ഇപ്രകാരം ചെയ്യുന്നതെന്ന് മനസ്സിലായില്ലെന്നാണു റിപ്പോർട്ട്.

വിവാദത്തിൽപ്പെട്ടതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. മഹാന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായി അവരുടെ ചിത്രത്തിൽ മാല ചാർത്താറുണ്ടെന്നും പല സ്‌കൂളുകളിലും മാല ചാർത്തിയ പ്രമുഖരുടെ ചിത്രങ്ങളുണ്ടെന്നുമാണു വിദ്യാഭ്യാസ മന്ത്രിയുടെ വാദം. കലാം മഹാനായ ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ ചിത്രത്തിൽ മാല ചാർത്തിയതിൽ തെറ്റൊന്നുമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.

എന്തായാലും സോഷ്യൽ മീഡിയയിൽ ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രിക്കെതിരെ പരിഹാസശരങ്ങൾ നിരവധി എത്തിക്കൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP