Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തബ്രിസ് അൻസാരിയുടെ രണ്ടാമത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മരണകാരണം ഹൃദയാഘാതം തന്നെ; പ്രതികളുടെ മേൽ കൊലക്കുറ്റം ചുമത്താനാവില്ലെന്ന് പൊലീസ്; ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട യുവാവിനെ മർദ്ദിച്ചവരുടെ പേരിലെടുത്ത കുറ്റകരമായ നരഹത്യ കേസും ഒഴിവാക്കും

തബ്രിസ് അൻസാരിയുടെ രണ്ടാമത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മരണകാരണം ഹൃദയാഘാതം തന്നെ; പ്രതികളുടെ മേൽ കൊലക്കുറ്റം ചുമത്താനാവില്ലെന്ന് പൊലീസ്; ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട യുവാവിനെ മർദ്ദിച്ചവരുടെ പേരിലെടുത്ത കുറ്റകരമായ നരഹത്യ കേസും ഒഴിവാക്കും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ആൾക്കൂട്ടം അതിക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ട തബ്രിസ് അൻസാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താനാവില്ലെന്ന് പൊലീസ്. തബ്രിസ് അൻസാരി മരിച്ചത് ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ ആക്രമണം നടത്തിയവരുടെ പേരിൽ ചുമത്തിയിരുന്ന കൊലക്കുറ്റം ഒഴിവാക്കി.

രണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിലും ഹൃദയാഘാതം മൂലമാണു മരണമെന്നാണു പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷം നിയമോപദേശം സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ജൂലായിൽ വന്ന ആദ്യ റിപ്പോർട്ടിൽ തലയോട്ടിയിലെ പരിക്കിനെക്കുറിച്ച് കൃത്യമായി ഡോക്ടർമാർ കാര്യമായൊന്നും പറഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് രണ്ടാമതും പോസ്റ്റ്മോർട്ടം ചെയ്യേണ്ടിവന്നത്. തല പൂർണമായും തകർന്ന നിലയിലായിരുന്നു അൻസാരിയെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പരാതിയിൽ പറഞ്ഞിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.

ജൂൺ 18-നാണ് ഝാർഖണ്ഡിൽ അൻസാരിയെ മണിക്കൂറുകളോളം ക്രൂരമായി മർദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തത്. ഝാർഖണ്ഡിലെ സെരായ്കേല ഖർസാവനിൽ വെച്ച് മോട്ടോർ സൈക്കിൾ മോഷ്ടിച്ചെന്നാരോപിച്ച് മർദ്ദനം ആരംഭിക്കുന്നത്. തുടർന്ന് അൻസാരിയെ ആശുപത്രിയിലാക്കിയെങ്കിലും 22-ന് മരിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.

കുറ്റപത്രത്തിന്റെ പേരിലുണ്ടായ വിവാദമാണ് ഈ മാസം വിഷയം ഏറെ ചർച്ച ചെയ്യപ്പെടാൻ കാരണം. കുറ്റപത്രത്തിൽ 11 പ്രതികൾക്കുമെതിരെ കുറ്റകരമായ നരഹത്യയാണ് പൊലീസ് എഴുതിച്ചേർത്തിരുന്നത്. ഇതുകൊലക്കുറ്റത്തിനു തുല്യമല്ലെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. 12-ാം പ്രതിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP