Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സേവന നികുതിയിൽ ജിയോയും പിന്നോട്ടില്ല; വോഡഫോണിനും എയർട്ടെല്ലിനും ഐഡിയയ്ക്കും പിന്നാലെ ജിയോയും സേവന നിരക്കുകൾ വീണ്ടും ഉയർത്തുന്നു; 40 ശതമാനം വരെ വർധിക്കും; പുതുക്കിയ നിരക്കുകൾ ചൊവ്വഴ്ച മുതൽ നിലവിൽ

സേവന നികുതിയിൽ ജിയോയും പിന്നോട്ടില്ല; വോഡഫോണിനും എയർട്ടെല്ലിനും ഐഡിയയ്ക്കും പിന്നാലെ ജിയോയും സേവന നിരക്കുകൾ വീണ്ടും ഉയർത്തുന്നു; 40 ശതമാനം വരെ വർധിക്കും; പുതുക്കിയ നിരക്കുകൾ ചൊവ്വഴ്ച മുതൽ നിലവിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: റിലയൻസ് ജിയോ സേവന നിരക്കുകൾ വീണ്ടും ഉയർത്തുന്നു. കോൾ, ഡേറ്റ നിരക്കുകൾ 40 ശതമാനം വരെ വർധിപ്പിക്കുമെന്ന് റിലയൻസ് റിയോ പത്രക്കുറിപ്പിൽ അറിയിച്ചു. പുതിയ നിരക്കുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.നേരത്തെ, ടെലികോം കന്പനികളായ ഭാരതി എയർട്ടെലും വോഡഫോൺ-ഐഡിയയും നിരക്കുകൾ വർധിപ്പിക്കുമെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഡിസംബർ മൂന്നിന് പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകളിൽ 42 ശതമാനം വർധനവാണ് കമ്പനികൾ പ്രഖ്യാപിച്ചിട്ടുള്ളത്.

രാജ്യത്തെ മൊബൈൽ കോളുകളും ഡാറ്റാ സേവന നിരക്കുകളും കുത്തനെ ഉയർത്തി കൊണ്ടുള്ള തീരുമാനമാണ് മൊബൈൽ കമ്പനികൾ കൈക്കൊള്ളുന്നത്. വൊഡഫോൺ- ഐഡിയ, എയർടെൽ കമ്പനികളാണ് നിരക്ക് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ജിയോയും പത്രക്കുറിപ്പുമായി രംഗത്തെത്തിയത്. ഇതോടെ പഴയ പ്ലാനുകളെ അപേക്ഷിച്ച് പുതിയ പ്ലാനുകളിൽ നിരക്ക് 42 ശതമാനം വരെ ഉയരാമെന്നാണ് റിപ്പോർട്ടുകൾ. പുതിയ നിരക്ക് ചൊവ്വാഴ്ച മുതൽ നിലവിൽ വരുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ പാദത്തിൽ 52000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം.

2, 28,84,365 ദിവസങ്ങൾ കാലാവധിയുള്ള വിവിധ പ്ലാനുകൾ കമ്പനി പ്രഖ്യാപിച്ചു. നിലവിലെ പ്ലാനുകളുടെ നിരക്കിനേക്കാൾ 42% വർധനവോടെയായിരിക്കും പുതിയ പ്ലാനുകൾ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ചുവടുപിടിച്ച് മറ്റു സേവനദാതാക്കളും നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്. വലിയ കടബാധ്യതയിൽ കുരുങ്ങിയ കമ്പനികൾ നിരക്ക് വർദ്ധനയില്ലാതെ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ചെറിയ തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകൾ ലഭിച്ചിരുന്ന സുവർണ്ണകാലത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ഡിസംബർ മുതൽ നിരക്കുകളിൽ മൂന്നിരട്ടി മുതൽ വർധനവുണ്ടാകുമെന്ന സൂചന മൊബൈൽ കമ്പനികൾ നേരത്തെ തന്നെ നൽകിയിരുന്നതാണ്.

വരുമാനത്തിൽ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐഡിയ - വോഡാഫോണും എയർടെല്ലും നിരക്കുകൾ വർധിപ്പിക്കുന്നത്.

കമ്പനികളെ സഹായിക്കുന്നതിനും വൻ നിരക്ക് വർധന ഒഴിവാക്കാനുമായി സ്പെക്ട്രം ലേലത്തുക കുടിശ്ശിക അടച്ചു തീർക്കാൻ കേന്ദ്രം കൂടുതൽ സമയം അനുവദിച്ചിരുന്നു. കുടിശ്ശിക രണ്ട് വർഷം കൊണ്ട് അടച്ചു തീർത്താൽ മതിയെന്നായിരുന്നു കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഒക്ടോബർ 24നാണ് ടെലികോം കമ്പനികളെ പ്രതിസന്ധിയിലാക്കിയ സുപ്രീം കോടതി വിധി വന്നത്, വോഡഫോൺ ഐഡിയയ്ക്കും എയർടെലിനും 81,000 കോടി രൂപ കുടിശ്ശികയാണ് ഉള്ളത്. സെപ്റ്റംബർ പാദത്തിൽ വോഡഫോൺ ഐഡിയയുടെ നഷ്ടം റെക്കോർഡ് 50,921.9 കോടി രൂപയയും എയർടെല്ലിന്റേത് 23,045 കോടി രൂപയുമായിരുന്നു. പ്രതിസന്ധി തുറന്നുപറഞ്ഞ് കമ്പനികൾ എത്തിയതോടെ തുക അടയ്ക്കുന്നതിൽ കേന്ദ്രം ഇളവ് നൽകുകയായിരുന്നു.

അതിനിടെ ജിയോയും നിരക്കു വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. സർക്കാരും ട്രായിയും ആവശ്യപ്പെടുന്നത് അനുസരിച്ച് മാത്രമേ നിരക്ക് വർധിപ്പിക്കൂവെന്നാണ് റിലയൻസ് ജിയോ അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ജിയോ നിരക്ക് വർദ്ധിപ്പിച്ചാൽ അത് വലിയ പ്രഹരം ആകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP