Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അദ്ധ്യാപകൻ ലൈംഗികമായി അപമാനിക്കുന്നെന്ന് വിദ്യാർത്ഥിനികളുടെ പരാതിയിൽ നടപടി; ജെഎൻയു പ്രൊഫസർ അതുൽ ജോഹ്‌റിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്ന് ജോഹ്‌റിയുടെ വിശദീകരണം

അദ്ധ്യാപകൻ ലൈംഗികമായി അപമാനിക്കുന്നെന്ന് വിദ്യാർത്ഥിനികളുടെ പരാതിയിൽ നടപടി; ജെഎൻയു പ്രൊഫസർ അതുൽ ജോഹ്‌റിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്ന് ജോഹ്‌റിയുടെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അദ്ധ്യാപകൻ ലൈംഗികമായി അപമാനിക്കുന്നെന്ന വിദ്യാർത്ഥിനികളുടെ പരാതിയിൽ ജെഎൻയു പ്രൊഫസർ അതുൽ ജോഹ്‌റിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി. രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് തന്റെ കക്ഷിയെന്ന് ജോഹ്‌റിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ പൊലീസ് ജോഹ്‌റിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടില്ല. ഇതോടെ കോടതി ജോഹ്‌റിക്ക് ജാമ്യം അനുവദിച്ചു.

സർവകലാശാലയിലെ ലൈഫ് സയൻസ് അദ്ധ്യാപകനാണ് അതുൽ ജോഹ്‌റി. ഇയാളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് വിദ്യാർത്ഥികൾ ഡൽഹിയിലെ വസന്ത്കുഞ്ജ് പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു.

ഒമ്പത് വിദ്യാർത്ഥിനികളാണ് അദ്ധ്യാപകൻ ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. പഠിപ്പിക്കുന്നതിനിടയിൽ വിദ്യാർത്ഥിനികളുടെ വസ്ത്രധാരണത്തെപ്പറ്റി മോശമായി സംസാരിച്ചെന്നും അപമര്യാദയായി സ്പർശിച്ചെന്നുമാണ് പരാതി. വിദ്യാർത്ഥിനികളുടെ പരാതിയിൽ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ തുടർനടപടികളുണ്ടായില്ല.

വൈസ് ചാൻസലർ ജഗദീഷ് കുമാറിന്റെ അടുപ്പക്കാരനായ അതുൽ ജോഹ്‌റിയെ സർവകലാശാല സംരക്ഷിക്കുകയാണെന്നു വിദ്യാർത്ഥികൾ ആരോപിക്കുന്നു. അ റസ്റ്റ്‌ജോഹ്‌റി എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിലും പ്രചാരണം ശക്തമാണ്. അതേസമയം, ആരോപിതനായ അദ്ധ്യാപകനു പിന്തുണയുമായി എബിവിപി രംഗത്തെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP