Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അക്കാദമിക് കലണ്ടർ പ്രകാരം ഡിസംബർ 12ന് തന്നെ പരീക്ഷകൾ ആരംഭിക്കും; അക്കാദമിക് പ്രവർത്തനങ്ങളിൽ വീഴ്‌ച്ച വരുത്തുന്നവർക്ക് അടുത്ത സെമസ്റ്ററിന് രജിസ്റ്റർ ചെയ്യാനുമാകില്ല; വിദ്യാർത്ഥി സമരം തുടരുന്നതിനിടെ സ്വരം കടുപ്പിച്ച് ജെഎൻയു അധികൃതർ

അക്കാദമിക് കലണ്ടർ പ്രകാരം ഡിസംബർ 12ന് തന്നെ പരീക്ഷകൾ ആരംഭിക്കും; അക്കാദമിക് പ്രവർത്തനങ്ങളിൽ വീഴ്‌ച്ച വരുത്തുന്നവർക്ക് അടുത്ത സെമസ്റ്ററിന് രജിസ്റ്റർ ചെയ്യാനുമാകില്ല; വിദ്യാർത്ഥി സമരം തുടരുന്നതിനിടെ സ്വരം കടുപ്പിച്ച് ജെഎൻയു അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: എല്ലാ വിദ്യാർത്ഥികളും അവരുടെ അക്കാദമിക്ക് പ്രവർത്തനങ്ങൾ എത്രയുംപെട്ടെന്ന് പൂർത്തിയാക്കണമെന്ന് ജെ.എൻ.യു അധികൃതർ. വിദ്യാർത്ഥികൾ സെമസ്റ്റർ പരീക്ഷകൾക്ക് ഹാജരാകണമെന്നും നിശ്ചിത തീയതിക്കുള്ളിൽ തീസിസുകൾ സമർപ്പിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവരെ പുറത്താക്കുമെന്നും അധികൃതർ അറിയിച്ചു. സർവകലാശാലയിൽ വിദ്യാർത്ഥി സമരം തുടരുന്നതിനിടെയാണ് വിദ്യാർത്ഥികൾക്ക് അന്ത്യശാസനവുമായി ചൊവ്വാഴ്ച സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

അക്കാദമിക് കലണ്ടർ പ്രകാരം ഡിസംബർ 12-ന് തന്നെ പരീക്ഷകൾ ആരംഭിക്കും. പരീക്ഷയ്ക്ക് ഹാജരാകാത്തവർ പുറത്താകുക മാത്രമല്ല അവർക്ക് അടുത്ത സെമസ്റ്ററിന് രജിസ്റ്റർ ചെയ്യാനാകില്ലെന്നും രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ വർധിപ്പിച്ചതിനെതിരെയാണ് ജവഹർലാൽ നെഹ്രു സർവകലാശാലയിൽ വിദ്യാർത്ഥി സമരം തുടരുന്നത്.

കഴിഞ്ഞദിവസം വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ മാനവശേഷി മന്ത്രാലയ സെക്രട്ടറി ആർ.സുബ്രഹ്മണ്യനുമായി ചർച്ച നടത്തിയിരുന്നു. വിഷയത്തിൽ കേന്ദ്രസർക്കാർ നിയോഗിച്ച മൂന്നംഗ ഉന്നതതല സമിതിയുടെ റിപ്പോർട്ടിലെ നിർദേശങ്ങൾ പരസ്യമാക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ഫീസ് വർധന പൂർണമായി പിൻവലിച്ചാൽ മാത്രമേ സമരത്തിൽനിന്ന് പിന്മാറൂ എന്നും വിദ്യാർത്ഥികൾ ഉറച്ചുപറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP