Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജെഎൻയുവിലെ ഫീസ് വർധനവ് കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി വിദ്യാർത്ഥികൾ; ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ വിദ്യാർത്ഥി യൂണിയൻ തീരുമാനിച്ചത് നിയമ സംഘവുമായി നടത്തിയ ചർച്ചകളെ തുടർന്ന്

ജെഎൻയുവിലെ ഫീസ് വർധനവ് കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി വിദ്യാർത്ഥികൾ; ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ വിദ്യാർത്ഥി യൂണിയൻ തീരുമാനിച്ചത് നിയമ സംഘവുമായി നടത്തിയ ചർച്ചകളെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജെഎൻയുവിലെ പോരാട്ടങ്ങൾ ഇനി കോടതിയിലേക്കും. ഹോസ്റ്റൽ ഫീസ് വർധിപ്പിച്ച സർവകലാശാല അധികൃതരുടെ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യാനാണ് വിദ്യാർത്ഥി യൂണിയൻ ഒരുങ്ങുന്നത്. സമരങ്ങൾക്ക് മുന്നിൽ അധികൃതർ നിലപാട് മയപ്പെടുത്താത്ത സാഹചര്യത്തിലാണ് വിദ്യാർത്ഥി യൂണിയൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്. സർവകലാശാലയിലെ ഫീസ് വർധനവ് നിയമപരമായി നേരിടാൻ വിദ്യാർത്ഥി യൂണിയൻ നേരത്തെ തന്നെ ആലോചിച്ചിരുന്നു.

വിവിധ വകുപ്പുകളുടെയും സെന്ററുകളുടെയും ജനറൽ ബോഡി മീറ്റിംഗിൽ പുതുക്കിയ ഫീസ് വർധനവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി യൂണിയൻ ഭാരവാഹികൾ യൂണിയന്റെ തന്നെ നിയമ സംഘവുമായി ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് ശീതകാല സെമസ്റ്റർ രജിസ്‌ട്രേഷൻ പൂർണ്ണമായി ബഹിഷ്‌ക്കരിക്കാൻ യൂണിയൻ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വർധനവിനെതിരെ ജെഎൻയുവിൽ വിദ്യാർത്ഥികൾ സമരത്തിലാണ്. ജെഎൻയു കണ്ട ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് ക്യാമ്പസ് സാക്ഷിയാകുന്നത്. ഒക്ടോബർ മൂന്നിന് പുതിയ ഐഎച്ച്എ മാനുവൽ ഡ്രാഫ്റ്റ് സർവകലാശാല പുറത്തുവിട്ടത് മുതൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. ചർച്ച കൂടാതെ മാനുവൽ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP