Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെഎൻയു സമരത്തിന്റെ ഭാഗമായി അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ പെയിന്റടിച്ച് പ്രതിഷേധിക്കുന്നതിനിടെ പെയിന്റടിച്ച് വികൃതമാക്കിയത് സ്വാമി വിവേകാനന്ദന്റെ പ്രതിമയിലും; പ്രതിമയെ അപമാനിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി എബിവിപി; യഥാർത്ഥ പ്രശ്‌നത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള എബിവിപി തന്ത്രമെന്ന് വിദ്യാർത്ഥി യൂണിയൻ

ജെഎൻയു സമരത്തിന്റെ ഭാഗമായി അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ പെയിന്റടിച്ച് പ്രതിഷേധിക്കുന്നതിനിടെ പെയിന്റടിച്ച് വികൃതമാക്കിയത് സ്വാമി വിവേകാനന്ദന്റെ പ്രതിമയിലും; പ്രതിമയെ അപമാനിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി എബിവിപി; യഥാർത്ഥ പ്രശ്‌നത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള എബിവിപി തന്ത്രമെന്ന് വിദ്യാർത്ഥി യൂണിയൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഫീസ് വർധനവിനെതിരായ സമരം പുതിയ വിവാദത്തിലേക്ക്. ഫീസ് വർധനവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ ചായം പൂശി വികൃതമാക്കിയതാണ് പുതിയ വിവാദത്തിന് വഴി തെളിച്ചിരിക്കുന്നത്. വിവേകാനന്ദന്റെ പ്രതിമയെ അപമാനിച്ചതിൽ പ്രതിഷേധിച്ച് എബിവിപി പ്രതിഷേധവുമായി രംഗത്തെത്തി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബിജെപി നേതാവ് കപിൽ ശർമ എന്നിവരും സംഭവത്തിനെതിരെ രംഗത്തെത്തി.

ജെഎൻയുവിൽ കഴിഞ്ഞ കുറേ ദിവസമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സർവകലാശാല ആസ്ഥാനത്ത് വൈസ് ചാൻസിലറെയും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ മന്ത്രി രമേഷ് പൊഖ്രിയാലിനെയും മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. കേന്ദ്രസേന എത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. ഇന്നലെ മുതൽ കാമ്പസിലേക്ക് സമരം മാറ്റിയ വിദ്യാർത്ഥികൾ അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്ക് മുഴുവൻ പെയിന്റടിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനിടയിലാണ് അനാഛാദനം ചെയ്യാത്ത വിവേകാനന്ദന്റെ പ്രതിമയും ചെയിന്റടിച്ച് വികൃതമാക്കിയത്. പ്രതിമയുടെ ചുവട്ടിൽ പ്രകോപനപരമായ വാചകങ്ങളും എഴുതിവെച്ചിട്ടുണ്ട്.

ഫീസ് വർധന മുഴുവൻ പിൻവലിക്കുമ്പോൾ വിദ്യാർത്ഥികളിൽ നിന്ന് പണം പിരിച്ച് അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്ക് പഴയ രീതിയിലാക്കുമെന്നാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡൻഖ് എൻ സായി ബാലാജി വ്യക്തമാക്കിയത്.അതേസമയം, വിവേകാനനന്ദന്റെ പ്രതിമയിൽ പെയിന്റടിച്ചതിന് ഇടതു വിദ്യാർത്ഥി സംഘടനകൾക്കോ വിദ്യാർത്ഥി യൂണിയനോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിവേകാനന്ദന്റെ പ്രതിമയിൽ പെയിന്റടിച്ചതിന് പിന്നിൽ എബിവിപിയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. വിവേകാനന്ദന്റെ പ്രതിമയിൽ പെയിന്റടിച്ച സംഭവം ഉയർത്തിക്കാട്ടി യഥാർഥ പ്രശ്‌നത്തിൽനിന്ന് ശ്രദ്ധ തിരിക്കുകയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

ഹോസ്റ്റൽ ഫീസ് വർധന ഭാഗികമായി പിൻവലിച്ചെങ്കിലും വിദ്യാർത്ഥികൾ പൂർണമായി വഴങ്ങിയിട്ടില്ല. വർധിപ്പിച്ച ഫീസുകൾ മുഴുവൻ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർത്ഥി യൂണിയൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP