Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ യുവ മാധ്യമ പ്രവർത്തകയ്ക്ക് നേരെ വെടിവെച്ചത് വ്യക്തിവൈരാഗ്യം മൂലമാകാമെന്ന് പൊലീസ്; മിതാലി ചന്ദോലയെ ആക്രമിച്ചത് കാറിൽ പിന്തുടർന്ന സംഘം; അക്രമികൾ രക്ഷപെട്ടത് മതാലിയുടെ കാറിന്റെ ഗ്ലാസിലേക്ക് മുട്ടയെറിഞ്ഞ്; കൈയിൽ വെടിയേറ്റ യുവതി ഡൽഹി ധരംശില ആശുപത്രിയിൽ

ഡൽഹിയിൽ യുവ മാധ്യമ പ്രവർത്തകയ്ക്ക് നേരെ വെടിവെച്ചത് വ്യക്തിവൈരാഗ്യം മൂലമാകാമെന്ന് പൊലീസ്; മിതാലി ചന്ദോലയെ ആക്രമിച്ചത് കാറിൽ പിന്തുടർന്ന സംഘം; അക്രമികൾ രക്ഷപെട്ടത് മതാലിയുടെ കാറിന്റെ ഗ്ലാസിലേക്ക് മുട്ടയെറിഞ്ഞ്; കൈയിൽ വെടിയേറ്റ യുവതി ഡൽഹി ധരംശില ആശുപത്രിയിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യതലസ്ഥാനത്ത് യുവ മാധ്യമപ്രവർത്തകയെ വെടിവെച്ച സംഭവത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാകാമെന്ന്  പൊലീസ്. ഞായറാഴ്‌ച്ച പുലർച്ചെ 12.30നാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്ന മിതാലി ചന്ദോല എന്ന യുവ മാധ്യമപ്രവർത്തകയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവർ ഏറെ നാളുകളായി നോയ്ഡയിലാണ് താമസം.

മിതാലി യാത്ര ചെയ്യുകയായിരുന്ന ഹ്യുണ്ടായ് ഐ 20 കാറിന് പിന്നാലെ മറ്റൊരു കാറിൽ പിന്തുടർന്നെത്തിയവർ വണ്ടി തടഞ്ഞു നിർത്തി യുവതിക്ക് നേരെ വെടിവെക്കുകയായിരുന്നു. ഇവർ രണ്ടു തവണ വെടിവെക്കുകയും അതിൽ ഒരു വെടിയുണ്ട മിതാലിയുടെ കൈയിൽ തുളച്ച് കയറുകയുമായിരുന്നു. എന്നിട്ടും കാർ നിറുത്താതെ മിതാലി മുന്നോട്ട് നീങ്ങിയപ്പോൾ അക്രമികൾ കാറിന്റെ ഗ്ലാസിലേക്ക് മുട്ടയെറിഞ്ഞ് രക്ഷപെടുകയായിരുന്നു.

കിഴക്കൻ ഡൽഹിയിലെ ധരംശില ആശുപത്രിയിൽ പ്രവേശിപ്പിച്ച മിതാലി അപകടനില തരണം ചെയ്തു. അക്രമികൾ സഞ്ചരിച്ചിരുന്നത് സ്വിഫ്റ്റ് കാറിലാണെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വ്യക്തിവൈരാഗ്യമാകാനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. അക്രമികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP