Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണക്കിൽ പെടാത്ത മൂന്നു കോടി രൂപയുടെ സ്വത്ത്; അഴിമതി ആരോപണത്തെത്തുടർന്ന് ജഡ്ജി അറസ്റ്റിൽ

കണക്കിൽ പെടാത്ത മൂന്നു കോടി രൂപയുടെ സ്വത്ത്; അഴിമതി ആരോപണത്തെത്തുടർന്ന് ജഡ്ജി അറസ്റ്റിൽ

ഹൈദരാബാദ്: അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈദരാബാദിൽ ജഡ്ജി അറസ്റ്റിലായി. ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ റെയ്ഡിൽ രംഗറെഡ്ഡി ജില്ലാക്കോടതിയിലെ അഡീഷണൽ മജിസ്ട്രേറ്റായ വി.വരപ്രസാദ് ആണ് പിടിയിയിലായത്. കണക്കിൽ പെടാത്ത മൂന്നു കോടി രൂപയുടെ സ്വത്താണ് റെയ്ഡിൽ കണ്ടെത്തിയതോടെയായിരുന്നു അറസ്റ്റ്.

ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അഴിമതി നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് ചുമത്തിയിട്ടുള്ളത്. ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് വ്യാഴാഴ്ച പുലർച്ചയോടെയാണ് അവസാനിച്ചത്.

തെലങ്കാനയിലും മഹാരാഷ്ട്രയിലുമുള്ള വരപ്രസാദിന്റെ വസതികളിലും സ്ഥാപനങ്ങളിലും എല്ലാം ഒരേസമയമാണ് റെയ്ഡ് നടന്നത്. വരപ്രസാദിന്റെ ബന്ധുവീടുകളിലും റെയ്ഡ് നടന്നു. വരപ്രസാദിനെതിരായ അഴിമതി ആരോപണത്തെത്തുടർന്നാണ് റെയ്ഡ് നടത്താൻ കോടതി ഉത്തരവിട്ടത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP