Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ശുംഭൻ' പരാമർശത്തിന്റെ പേരിൽ എം വി ജയരാജനെ ശിക്ഷിച്ചതു ശരിയായില്ല; സുപ്രീം കോടതി വിധി ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമെന്നും മാർക്കണ്ഡേയ കട്ജു

'ശുംഭൻ' പരാമർശത്തിന്റെ പേരിൽ എം വി ജയരാജനെ ശിക്ഷിച്ചതു ശരിയായില്ല; സുപ്രീം കോടതി വിധി ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമെന്നും മാർക്കണ്ഡേയ കട്ജു

ന്യൂഡൽഹി: ശുംഭൻ പരാമർശത്തിന്റെ പേരിൽ സിപിഐ(എം) സംസ്ഥാന സമിതി അംഗം എം വി ജയരാജനെ ശിക്ഷിച്ചതിനെതിരെ സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു രംഗത്ത്. സുപ്രീംകോടതി വിധി അസ്വീകാര്യവും ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ കട്ജു ചൂണ്ടിക്കാട്ടി.

ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമായ വിധിയില്ല ഇത്. ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങളാണ് പരമാധികാരികൾ. പ്രസിഡന്റും പ്രധാനമന്ത്രിയും മന്ത്രിമാരും, ജഡ്ജിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുടെ സേവകരാണ്. ജനങ്ങൾക്ക് അവരെ വിമർശിക്കാൻ അവകാശമുണ്ടണ്ടെന്നും കട്ജു പറഞ്ഞു.

വഴിയോരത്തു പൊതുയോഗങ്ങൾ നിരോധിച്ച ജഡ്ജിയെ ശുംഭനെന്ന് വിളിച്ചതിനെത്തുടർന്നാണ് കോടതിയലക്ഷ്യക്കേസിൽ എം വി ജയരാജന് കോടതി നാലാഴ്ച തടവിന് ശിക്ഷിച്ചത്. ജയരാജൻ ഇപ്പോൾ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ്.

ജയരാജനെ ശിക്ഷിക്കും മുമ്പ് ജഡ്ജിമാർ പ്രശസ്ത അഭിഭാഷകനും ജഡ്ജിയുമായിരുന്ന ലോർഡ് ഡെന്നിംഗിന്റെ വാക്കുകൾ ഓർക്കണമായിരുന്നുവെന്നു ഫേസ്‌ബുക്ക് പോസ്റ്റിൽ കട്ജു ചൂണ്ടിക്കാട്ടി. ജഡ്ജിമാരുടെ അന്തസ് കാത്തുസൂക്ഷിക്കാൻ ഒരിക്കലും ജുഡീഷ്യറിയെ ഉപയോഗിക്കില്ലെന്ന് മാത്രമല്ല ജഡ്ജിമാർക്കെതിരെ ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്താനും ശ്രമിക്കില്ല. ജഡ്ജിമാർ വിമർശനത്തെ ഭയപ്പെടുകയോ അതിനോട് വെറുപ്പ് കാണിക്കുകയോ ചെയ്യാറില്ല എന്നാണ് ഡെന്നിങ് പറഞ്ഞിരുന്നതെന്നും കട്ജു ചൂണ്ടിക്കാട്ടി.

കോടതിയലക്ഷ്യമെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിശ്ചിതത്വത്തിലാണ്. പ്രഗത്ഭനായ അഭിഭാഷകൻ നരിമാൻ ഇതിനെ 'നായ്ക്കളുടെ നിയമം' എന്നാണ് വിശേഷിപ്പിച്ചത്. അപ്രിയമായത് നായ കാണിക്കുമ്പോൾ നമ്മൾ അതിനെ അടിക്കുന്നു. അതുപോലെയാണ് കോടതിയലക്ഷ്യ കേസും. ആരെയെങ്കിലും ശിക്ഷിക്കുമ്പോൾ മാത്രമാണ് ഇതേക്കുറിച്ച് അറിയുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള കടുത്ത ഭീഷണിയാണ് കോടതിയലക്ഷ്യക്കേസെന്നും കട്ജു വിശദീകരിച്ചു.

ഇ എം എസ് നമ്പൂതിരിപ്പാടിനെയും കോടതിയലക്ഷ്യ കേസിൽ ശിക്ഷിച്ചിരുന്നു. കോടതികൾ പണക്കാർക്ക് അനുസരിച്ച് വിധി പുറപ്പെടുവിക്കുന്നു എന്ന് പറഞ്ഞതിനായിരുന്നു അത്. അദ്ദേഹം പിഴ അടച്ച് രക്ഷപ്പെട്ടു. മുൻ കേന്ദ്ര മന്ത്രി ഡൂഡയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. അദ്ദേഹത്തിനെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി. സാധാരണക്കാരനായ ഏതെങ്കിലും പൗരനായിരുന്നെങ്കിൽ അയാൾ ശിക്ഷിക്കപ്പെടുമായിരുന്നു എന്നാണ് ഇതേക്കുറിച്ച് നരിമാൻ പറഞ്ഞതെന്നും കട്ജു ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP