Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസിനെയും കോടതിയെയും വെട്ടിച്ചു നടന്ന ജസ്റ്റിസ് കർണ്ണൻ ഒടുവിൽ അറസ്റ്റിൽ; കോടതി അലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ട ന്യായാധിപൻ പിടിയിലായത് കോയമ്പത്തൂരിലെ ഒളിവു സങ്കേതത്തിൽ വെച്ച്; പിടികൂടിയത് തമിഴ്‌നാട് - ബംഗാൾ പൊലീസുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ; ഒന്നര മാസത്തെ ഒളിവു ജീവിതത്തിന് അന്ത്യം

പൊലീസിനെയും കോടതിയെയും വെട്ടിച്ചു നടന്ന ജസ്റ്റിസ് കർണ്ണൻ ഒടുവിൽ അറസ്റ്റിൽ; കോടതി അലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ട ന്യായാധിപൻ പിടിയിലായത് കോയമ്പത്തൂരിലെ ഒളിവു സങ്കേതത്തിൽ വെച്ച്; പിടികൂടിയത് തമിഴ്‌നാട് - ബംഗാൾ പൊലീസുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ; ഒന്നര മാസത്തെ ഒളിവു ജീവിതത്തിന് അന്ത്യം

കോയമ്പത്തൂർ: കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കർണ്ണൻ അറസ്റ്റിലായി. കോയമ്പത്തൂരിൽ വച്ചാണ് അദ്ദേഹം അറസ്റ്റിലായത്. ബംഗാൾ-തമിഴ്‌നാട് പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് കർണൻ അറസ്റ്റിലായത്. കോയമ്പത്തൂരിലെ മരമപിച്ചം പെട്ടി എന്ന സ്ഥലത്തായിരുന്നു കർണ്ണൻ ഒളിച്ചു താമസിച്ചിരുന്നത്. ഒന്നരമാസക്കാലമായി ഒളിവിലായിരുന്നു അദ്ദേഹം. പിടിയിലായ ഇദ്ദേഹത്തെ കൊൽക്കത്തയിലേക്ക് കൊണ്ടുപോകും.

നേരത്തെ ഒളിവിൽ പോയ ജസ്റ്റിസ് കർണ്ണനെ കണ്ടു പിടിക്കാൻ തമിഴ്‌നാടിനോട് സഹായം ആവശ്യപ്പെട്ട് ബാംഗാൾ പൊലീസ് മേധാവി രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിധിയെത്തുടർന്ന് ഒളിവിൽ പോയ കർണ്ണൻ തമിഴ്‌നാട്ടിൽ തന്നെയുണ്ടാകുമെന്നും പിടിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ബംഗാൾ ഡിജിപി സുരാജിത് കൗർ തമിഴ്‌നാട് ഡിജിപി ടികെ രാജേന്ദ്രന് കത്തയക്കുകയുണ്ടായി. ഇതേ തുടർന്നാണ് പൊലീസ് സംയുക്ത പരിശോധന നടത്തിയതും കർണൻ ഒടുവിൽ പിടിയിലായതും.

സുപ്രീം കോടതി വിധിയെത്തുടർന്ന് കർണ്ണനെ അറസ്റ്റ് ചെയ്യാൻ ഒന്നരമാസമായി തമിഴ്‌നാട്ടിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തമിഴ്‌നാട് പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണത്തിൽ കാര്യമായ സഹകരണവും ഉണ്ടായില്ല എന്ന ആക്ഷേപവും ഉണ്ടായി. ഇതിന് ശേഷമാണ് കർണ്ണൻ ഒളിവിൽ പോയെന്ന നിഗമനത്തിൽ എത്തിയെങ്കിലും അദ്ദേഹം ചെന്നൈയിൽ തന്നെയുണ്ടെന്ന അഭിഭാഷകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാടിനോട് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

മദ്രാസ് കോടതിയിലെ ജഡ്ജിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് കർണ്ണനെതിരെ വിധി വന്നത്. ഇതോടെ സുപ്രീം കോടതിയെയും ഇയാൾ വിമർശിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹർ അടക്കം എട്ടു ജഡ്ജിമാർക്ക് കർണ്ണൻ അഞ്ചു വർഷം കഠിന തടവ് വിധിക്കുകയും ചെയ്തു. ഇതോടെയാണ് കർണ്ണനെതിരെ വിധി വന്നത്. പിറ്റേ ദിവസം തന്നെ ഇദ്ദേഹം ഒളിവിൽ പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP