Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മഹാത്മാ ഗാന്ധിയെ ഗോഡ്‌സെ കൊന്നപ്പോൾ പ്രജ്ഞ സിങ്ങിനെ പോലുള്ളവർ അദ്ദേഹത്തിന്റെ ആത്മാവിനേയും കൊന്നു; രാഷ്ട്രീയത്തിനും പാർട്ടികൾക്കും മുകളിലാണ് ഗാന്ധി'; അൽപ നേട്ടം ഒഴിവാക്കി ഇത്തരക്കാരെ മാറ്റി നിർത്താൻ ബിജെപി നേതൃത്വം തയാറാകണമെന്നും നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി

'മഹാത്മാ ഗാന്ധിയെ ഗോഡ്‌സെ കൊന്നപ്പോൾ പ്രജ്ഞ സിങ്ങിനെ പോലുള്ളവർ അദ്ദേഹത്തിന്റെ ആത്മാവിനേയും കൊന്നു; രാഷ്ട്രീയത്തിനും പാർട്ടികൾക്കും മുകളിലാണ് ഗാന്ധി'; അൽപ നേട്ടം ഒഴിവാക്കി ഇത്തരക്കാരെ മാറ്റി നിർത്താൻ ബിജെപി നേതൃത്വം തയാറാകണമെന്നും നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സേയെ ദേശസ്‌നേഹി എന്ന് ബിജെപി നേതാവ് വിളിച്ചതിന് പിന്നാലെയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ബിജെപി സ്ഥാനാർത്ഥി പ്രജ്ഞ സിങ് ഠാക്കൂർ പറഞ്ഞ വാക്കുകൾ വൻ വിവാദം സൃഷ്ടിച്ചിരിക്കുന്ന വേളയിലാണ് ഇതിനോട് പ്രതികരിച്ച് നോബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി രംഗത്തെത്തിയിരിക്കുന്നത്. നാഥുറാം ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ കൊന്നെന്നങ്കിൽ പ്രജ്ഞാ സിങ്ങിനെ പോലുള്ളവർ അദ്ദേഹത്തിന്റെ ആത്മാവിനെ കൊന്നെന്നും സത്യാർത്ഥി അഭിപ്രായപ്പെട്ടു.

എല്ലാ രാഷ്ട്രീയത്തിനും പാർട്ടികൾക്കും മുകളിലാണ് രാഷ്ട്രപിതാവെന്നും ഭരണനിർവഹണ കടമ മാനിച്ച് അൽപനേട്ടം ഒഴിവാക്കി ഇത്തരക്കാരെ മാറ്റിനിർത്താൻ ബിജെപി നേതൃത്വം തയാറാകണം അദ്ദേഹം ആവശ്യപ്പെട്ടു. പ്രജ്ഞയുടെ പ്രസ്താവന കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇന്ത്യ താലിബാൻ ആകാൻ സാധ്യതയുണ്ടെന്നാണു മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. പ്രജ്ഞയുടെ പരാമർശം പാർട്ടിതാൽപര്യങ്ങൾക്ക് എതിരാണെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചു.

എന്നാൽ, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ചതിൽ മാപ്പു പറഞ്ഞ് പ്രജ്ഞാ സിങ് തടിയൂരി. പ്രസ്താവന വിവാദമായതോടെ പ്രജ്ഞ മാപ്പു പറയണമെന്നു ബിജെപി ആവശ്യപ്പെട്ടിരുന്നു. ഗോഡ്സെയെ ഭീകരവാദി എന്നു വിളിക്കുന്നവർ ആത്മപരിശോധന നടത്തണം. തിരഞ്ഞെടുപ്പിൽ ഇവർക്കു തക്കതായ മറുപടി ലഭിക്കും എന്നുമായിരുന്നു പ്രജ്ഞയുടെ വാക്കുകൾ. രാജ്യത്തെ ആദ്യത്തെ ഭീകരവാദി ഗോഡ്സെ ആയിരുന്നുവെന്ന നടൻ കമൽഹാസന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു പ്രജ്ഞ.

നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു, ഇപ്പോഴും ആണ്. എന്നും അങ്ങനെയായിരിക്കും. അദ്ദേഹത്തെ ഭീകരവാദിയെന്നു വിളിക്കുന്നവർ സ്വയം ഉള്ളിലേക്കു നോക്കണമെന്നും തിരഞ്ഞെടുപ്പിൽ ഇതിനുള്ള മറുപടി ലഭിക്കുമെന്നും പ്രജ്ഞ പറഞ്ഞു. 2008ലെ മാലെഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ ഇപ്പോൾ ജാമ്യത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP