Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുട്ടികളുടെ അവകാശത്തിനായി പോരാടിയതിനു ലഭിച്ച നൊബേൽ പുരസ്‌കാരം കൈലാഷ് സത്യാർഥിയുടെ വസതിയിൽനിന്നു മോഷണം പോയി; നഷ്ടമായത് രാഷ്ട്രപതിഭവനിൽ സൂക്ഷിച്ചിരിക്കുന്ന ഒറിജിനലിന്റെ പകർപ്പ്; ക്രിമിനലുകളെ കേന്ദ്രീകരിച്ച് അന്വേഷണം

കുട്ടികളുടെ അവകാശത്തിനായി പോരാടിയതിനു ലഭിച്ച നൊബേൽ പുരസ്‌കാരം കൈലാഷ് സത്യാർഥിയുടെ വസതിയിൽനിന്നു മോഷണം പോയി; നഷ്ടമായത് രാഷ്ട്രപതിഭവനിൽ സൂക്ഷിച്ചിരിക്കുന്ന ഒറിജിനലിന്റെ പകർപ്പ്; ക്രിമിനലുകളെ കേന്ദ്രീകരിച്ച് അന്വേഷണം

ന്യൂഡൽഹി: കൈലാഷ് സത്യാർഥിയുടെ നൊബേൽ പുരസ്‌കാര സാക്ഷ്യപത്രം അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് മോഷണം പോയി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സത്യാർഥിയുടെ ഡൽഹി ഗ്രേറ്റർ കൈലാഷിലെ അരവലിയിലെ വസതിയിൽ മോഷണം നടന്നത്. ശിശുക്ഷേമവുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കാനായി സത്യാർഥി ഇപ്പോൾ അമേരിക്കയിലാണ്.

പ്രോട്ടോകോൾ പ്രകാരം യഥാർഥ നൊബേൽ പുരസ്‌കാരം രാഷ് ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ തനി മാതൃകയാണ് സത്യാർഥിയുടെ വീട്ടിലുണ്ടായിരുന്നത്. ഇതാണ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടാക്കളെ പിടികൂടാൻ പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി.

പ്രദേശത്തെ ക്രിമിനലുകളേയും പഴയ സാധനങ്ങളുടെ ഡീലർമാരേയുമെല്ലാം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

2014ൽ മലാല യൂസഫ്‌സായിക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരമാണ് സത്യാർഥിക്ക് ലഭിച്ചത്. എൻജിനീയറിങ് അദ്ധ്യാപകനായിരുന്ന കൈലാഷ് തനിക്കു ലഭ്യമാകുമായിരുന്ന സുഖസൗകര്യങ്ങൾ ത്യജിച്ച് ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു. ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയിലൂടെ ആയിരക്കണക്കിനു കുട്ടികളെയാണു പലവിധ ചൂഷണങ്ങളിൽനിന്നും ഇതിനകം അദ്ദേഹം രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ നവംബറിൽ ശശിതരൂരിന്റെ ഡൽഹിയിലെ വസതിയിൽ നടന്ന മോഷണത്തിൽ അമൂല്യമായ പലതും നഷ്ടമായിരുന്നു.

2004 ലിൽ ടാഗോറിന്റെ നൊബേൽ സമ്മാനവും മോഷണം പോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP