Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോൺ അനുവദിക്കണമെങ്കിൽ വഴങ്ങണമെന്ന് ആവശ്യം; ബാങ്ക് മാനേജരെ യുവതി വീട്ടിൽ കയറി തല്ലിചതച്ചു; മർദ്ദനമേറ്റത് ഡിഎച്ച്എഫ്എൽ ബാങ്ക് മാനേജർക്ക്; മർദ്ദനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ

ലോൺ അനുവദിക്കണമെങ്കിൽ വഴങ്ങണമെന്ന് ആവശ്യം; ബാങ്ക് മാനേജരെ യുവതി വീട്ടിൽ കയറി തല്ലിചതച്ചു; മർദ്ദനമേറ്റത് ഡിഎച്ച്എഫ്എൽ ബാങ്ക് മാനേജർക്ക്; മർദ്ദനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ

ദാവൻഗരെ(കർണാടക): ലോൺ അനുവദിക്കണമെങ്കിൽ തന്റെ ലൈംഗികതാല്പര്യങ്ങൾക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട ബാങ്ക് മാനേജരെ യുവതി  പഞ്ഞിക്കിട്ടു. അരിശം തീരാതെ യുവതി ഇയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തെരുവിലിട്ടും തല്ലുകയായിരുന്നു. ഈ മർദ്ദനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബാങ്ക് മാനേജർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

ഡിഎച്ച്എഫ്എൽ ബാങ്കിൽ ലോണിന് സമീപിച്ച യുവതിയോടാണ് മാനേജർ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇയാൾ ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കൊപ്പം കിടക്ക പങ്കിട്ടാലേ ലോൺ അനുവദിക്കാനാവൂ എന്ന് മാനേജർ നിലപാട് എടുത്തു.

ഇതോടെ യുവതി ഇയാളെ തല്ലുകയായിരുന്നു. വീട്ടിൽ നിന്ന് തല്ലി പുറത്തിറക്കിയ മാനേജരെ തുടർന്നും യുവതി വടി ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.മർദ്ദനം നേരിടുന്നതിനിടെ ഒരു വാക്കുകൊണ്ട് പോലും തടുക്കാൻ മാനേജർ ശ്രമിക്കുന്നുമില്ല. പിന്നീട് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP