Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമൽഹാസൻ കൊച്ചിയിൽ; മക്കൾ നീതി മയ്യം രൂപീകരിച്ചതിന് ശേഷം മുഖ്യനുമായി രണ്ടാമത്തെ കൂടിക്കാഴ്ച; വിലയിരുത്തിയത് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ

കമൽഹാസൻ കൊച്ചിയിൽ; മക്കൾ നീതി മയ്യം രൂപീകരിച്ചതിന് ശേഷം മുഖ്യനുമായി രണ്ടാമത്തെ കൂടിക്കാഴ്ച; വിലയിരുത്തിയത് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി; കമൽഹാസൻ മുഖ്യമന്ത്രി പിണറായി വിജയനുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. കമൽ തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം രൂപീകരിച്ചതിന് ശേഷം രണ്ടാം തവണയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്തത.ബോൾഗാട്ടി പാലസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഏഷ്യാനെറ്റിന്റെ അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് കമൽ ഹാസൻ. നേരത്തേ വൈദ്യ പരിശോധനയ്ക്കായി മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ എത്തിയപ്പോഴും കമൽ ഹാസൻ അദ്ദേഹത്തെ കണ്ടിരുന്നു.പിണറായി വിജയന്റേത് ഗ്രേറ്റ് സർക്കാരാണെന്ന് കമൽ ഹാസൻ മുമ്പ് പറഞ്ഞിരുന്നു. തന്റെ നിറം ഒരിക്കലും കാവിയല്ലെന്നും മുഖ്യമന്ത്രിയുടെ വീട്ടിൽ ഓണാഘോഷത്തിനെത്തിയ സമയത്ത് കമൽ ഹാസൻ വ്യക്തമാക്കിയിരുന്നു.

മുമ്പ് തിരുവനന്തപുരത്ത് എത്തിയ കമൽഹാസൻ മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ എത്തി സന്ദർശിച്ചിരുന്നു. ഇരുവരും തമ്മിൽ ഏറെ നേരം ചർച്ചയും നടത്തി. ഇരുവരുടേതും രാഷ്ട്രീയ കൂടിക്കാഴ്ച തന്നെയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സൗഹൃദ സന്ദർശനം മാത്രമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP