Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഎസ്ടി ചവറ്റുകൊട്ടയിൽ എറിയണം; നോട്ടുനിരോധനം പരാജയം; എൻഡിഎ സർക്കാർ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് കമൽഹാസൻ

ജിഎസ്ടി ചവറ്റുകൊട്ടയിൽ എറിയണം; നോട്ടുനിരോധനം പരാജയം; എൻഡിഎ സർക്കാർ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് കമൽഹാസൻ

മറുനാടൻ മലയാളി ബ്യൂറോ


ചെന്നൈ: എൻഡിഎ സർക്കാർ നടപ്പാക്കിയ ചരക്ക് സേവന നികുതിക്കും നോട്ടുനിരോധനത്തിനും എതിരെ മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ.ജിഎസ്ടി എല്ലാ മേഖലകളെയും മോശമായാണ് ബാധിച്ചതെന്നും ജിഎസ്ടിയെ ചവറ്റുകുട്ടയിലെറിയണമെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനം ശരിയായ തീരുമാനമായിരുന്നു. എന്നാൽ അതു നടപ്പാക്കുന്ന രീതിയിലാണ് പരാജയപ്പെട്ടതെന്നും തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ പര്യടനത്തിനിടെ കമൽഹാസൻ പറഞ്ഞു.

മദ്യനിരോധനം ഒറ്റ ദിവസം കൊണ്ട് നടപ്പാക്കാനാകുന്ന കാര്യമല്ല. ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷം മാത്രമെ പൂർണമായും മദ്യ നിരോധനം സാധ്യമാകുകയുള്ളു. അങ്ങനെയല്ലെങ്കിൽ ജനങ്ങൾ ലഹരിക്കായി മറ്റു വഴികൾ തേടും കമൽ പറഞ്ഞു.

തമിഴ്‌നാട്ടിലെ ക്രമസമാധാനനില തകർന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം.ചെന്നൈയിൽ ദിവസങ്ങൾക്ക് മുമ്പ് കോളേജ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം മുൻനിർത്തിയാണ് തമിഴ്‌നാട്ടിൽ സ്ത്രീകൾക്കുനേരെ വർധിച്ചുവരുന്ന അതിക്രമങ്ങളെപ്പറ്റി കമൽഹാസൻ പരാമർശിച്ചത്. പൊതുനിരത്തുകളിൽ പോലും സ്ത്രീകൾ അപമാനിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. സ്ത്രീസുരക്ഷ സർക്കാർ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP