Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ദിര ജയ്‌സിങ്ങിനെ കുറ്റവാളികളോടൊപ്പം നാല് ദിവസം ജയിലിൽ അടക്കണം: അവരെപ്പോലുള്ള സ്ത്രീകളാണ് ഇത്തരത്തിലുള്ള രാക്ഷസന്മാർക്കും കൊലപാതകികൾക്കും ജന്മം നൽകുന്നത്; ഇന്ദിര ജെയ്സിംഗിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായി വിമർശിച്ച് കങ്കണ റണാവത്

ഇന്ദിര ജയ്‌സിങ്ങിനെ കുറ്റവാളികളോടൊപ്പം നാല് ദിവസം ജയിലിൽ അടക്കണം: അവരെപ്പോലുള്ള സ്ത്രീകളാണ് ഇത്തരത്തിലുള്ള രാക്ഷസന്മാർക്കും കൊലപാതകികൾക്കും ജന്മം നൽകുന്നത്; ഇന്ദിര ജെയ്സിംഗിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായി വിമർശിച്ച് കങ്കണ റണാവത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി :  നിർഭയയുടെ അമ്മ മകളെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന കുറ്റവാളികളോട് ക്ഷമിക്കണമെന്ന മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗിന്റെ പ്രസ്താവനക്കെതിരെ കങ്കണ റണാവത് രംഗത്ത്. വാര്ത്താസമ്മേളനത്തിലാണ് താരം ഇന്ദിരാ ജയ്‌സിങിനെതിരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. ഇന്ദിര ജയ്‌സിങ്ങിനെ കുറ്റവാളികളോടൊപ്പം നാല് ദിവസം ജയിലിൽ അടക്കണമെന്നും അവരെപ്പോലുള്ള സ്ത്രീകളാണ് ഇത്തരത്തിലുള്ള രാക്ഷസന്മാർക്കും കൊലപാതകികൾക്കും ജന്മം നൽകുന്നതെന്നും കങ്കണ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സോണിയഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജീവ് ഗാന്ധി വധക്കേസിൽ തടവിൽ കഴിയുന്ന നളിനിയോട് ക്ഷമിച്ചതുപോലെ നിർഭയയുടെ അമ്മ ആശാ ദേവി മകളുടെ ഘാതകരോട് ക്ഷമിക്കണമെന്നായിരുന്നു ഇന്ദിര ജയ്‌സിങിന്റെ പ്രസ്താവന വന്നത്. ആ സ്ത്രീയെ കുറ്റവാളികളോടൊപ്പം നാല് ദിവസം ജയിലിൽ അടക്കണം. അവരെപ്പോലുള്ള സ്ത്രീകളാണ് ഇത്തരത്തിലുള്ള രാക്ഷസന്മാർക്കും കൊലപാതകികൾക്കും ജന്മം നൽകുന്നതെന്ന് കങ്കണ പറഞ്ഞു.

അത്തരമൊരു കാര്യം ആവശ്യപ്പെടാൻ അവർക്ക് എങ്ങനെ ധൈര്യം വന്നു. നിർഭയയുടെ മാതാപിതാക്കളോട് അവരുടെ അവസ്ഥയെക്കുറിച്ച് ചോദിച്ച് മനസിലാക്കാൻ ജയ്‌സിങ് ഒരിക്കലും അവരെ നേരിൽ പോയി കണ്ടിട്ടില്ല. ഇന്ന് അവർ കുറ്റവാളികളെ പിന്തുണക്കുകയാണ്. ബലാത്സംഗക്കാരെ പിന്തുണച്ച് ഉപജീവനമാർഗം നടത്തുന്ന അവരെപ്പോലുള്ളവർ കാരണമാണ് ഈ രാജ്യത്ത് ഇരകൾ നീതി ലഭിക്കാത്തതെന്നും കങ്കണ ആരോപിച്ചു.

പ്രായവുമായി ബന്ധമില്ലാത്ത ഗുരുതരമായ കുറ്റം ചെയ്ത കുറ്റവാളികളെ പ്രായപൂർത്തിയാകാത്തവർ എന്ന് വിളിക്കരുത്. പ്രത്യേകിച്ചും ആ പ്രായത്തിലുള്ളവർ ബലാത്സംഗവും വൃത്തികെട്ട കുറ്റകൃത്യങ്ങളും ചെയ്യുമ്പോൾ കുറ്റവാളികൾക്ക് ഈ പ്രായപരിധി നിശ്ചയിച്ചതാരാണെന്നും അവർ ചോദിച്ചു. പ്രതികളെ പൊതുജന മധ്യത്തിൽ വച്ച് മരണം വരെ തൂക്കിക്കൊല്ലണമെന്നും അവർ ആവശ്യപ്പെട്ടു. നിർഭയ കേസിലെ കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കുന്നത് എല്ലാവർക്കുമൊരു താക്കീതാകണം. അതിന് വേണ്ടി പ്രതികളെ പൊതുജനങ്ങൾക്കിടയിൽ വച്ച് മരണം വരെ തൂക്കിക്കൊല്ലണം. പ്രതികളെ പ്രായപൂർത്തിയാകാത്തവരെന്ന് വിളിക്കരുതെന്നും ഇത്രയും വലിയ ക്രൂരകൃത്യം നടത്തിയവർക്ക് പ്രായവുമായി യാതൊരു ബന്ധവുമില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു.

എന്നാൽ ഇന്ദിരാ ജയ്‌സിങിന്റെ വാക്കുകളോട് പൊട്ടിത്തെറിച്ചാണ് ആശാദേവി അന്ന് പ്രതികരിച്ചത്. ഇക്കാര്യത്തിൽ ഉപദേശിക്കാൻ വരാൻ ഇന്ദിരാ ജയ്‌സിങ് ആരാണ്? രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത് കുറ്റക്കാരെ തൂക്കിലേറ്റുന്നതിനായാണ്. ഇന്ദിരാ ജയ്‌സിങിനെ പോലുള്ളവർ കാരണമാണ് ബലാത്സംഗക്കേസിലെ ഇരകൾക്ക് നീതി നിഷേധിക്കപ്പെടുന്നതെന്നും അവർ തുറന്നടിച്ചു. തൂക്കുമരം മാത്രമാണ് പ്രതികൾ അർഹിക്കുന്നതെന്നും തൂക്കിലേറ്റിയാൽ മാത്രമേ തനിക്ക് സമാധാനം ഉണ്ടാവൂവെന്നും അവർ പറഞ്ഞു.

2012 ഡിസംബർ 16 നാണ് ഡൽഹിയിലെ ഓടുന്ന ബസിൽ വച്ച് 23 കാരിയായ യുവതി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. നില ഗുരുതരമായതിനെ തുടർന്ന് സിംഗപ്പൂരിേലക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കേസിലെ പ്രതികളായ നാലുപേരുടെയും വധശിക്ഷ അടുത്തമാസം ഒന്നിന് പുലർച്ചെ ആറുമണിക്ക് നടപ്പാക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP