Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനയ്യകുമാർ ഉൾപ്പെട്ട സംഘത്തിന് നേരെ ആക്രമണം; നിരവധിപേർക്ക് പരിക്ക്; വാഹനം അടിച്ച് തകർത്ത് അക്രമികൾ

കനയ്യകുമാർ ഉൾപ്പെട്ട സംഘത്തിന് നേരെ ആക്രമണം; നിരവധിപേർക്ക് പരിക്ക്; വാഹനം അടിച്ച് തകർത്ത് അക്രമികൾ

മറുനാടൻ മലയാളി ഡെസ്‌ക്

പട്‌ന: ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ ഉൾപ്പെട്ട സംഘത്തിനുനേരെ ബിഹാറിൽ ആക്രമണം. ബെഗുസാരയ് ജില്ലയിലെ ദഹിയയിൽ വച്ചാണ് ആക്രമണമുണ്ടായതെന്ന് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നിൽ ആരാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.

സംഘത്തിലെ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ച വാഹനം അക്രമികൾ തകർക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനയ്യ കുമാർ ബെഗുസാരയ് മണ്ഡലത്തിൽ മഹാസഖ്യത്തിന്റെ മസ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചനകളുണ്ട്. പട്‌ന എയിംസിലെ ജൂനിയർ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതിന് കഴഞ്ഞ ദിവസം കനയ്യ കുമാറിനും സഹപ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP