Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനയ്യ കുമാറിനെതിരായ കുറ്റപത്രം സ്വീകരിക്കാൻ തയാറാകാതെ ഡൽഹി കോടതി; കുറ്റപത്രം സ്വീകരിക്കണമെങ്കിൽ ഡൽഹി സർക്കാരിന്റെ അനുമതി വേണം; കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കനയ്യ കുമാറും; ജെ എൻ യു കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി

കനയ്യ കുമാറിനെതിരായ കുറ്റപത്രം സ്വീകരിക്കാൻ തയാറാകാതെ ഡൽഹി കോടതി; കുറ്റപത്രം സ്വീകരിക്കണമെങ്കിൽ ഡൽഹി സർക്കാരിന്റെ അനുമതി വേണം; കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കനയ്യ കുമാറും; ജെ എൻ യു കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്ന കേസിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവ് കനയ്യ കുമാറിനെതിരായ കുറ്റപത്രം സ്വീകരിക്കാൻ തയാറാകാതെ ഡൽഹി കോടതി. ഡൽഹി സർക്കാരിൽനിന്ന് അനുമതി വാങ്ങാതെയാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കാനെത്തിയതെന്നു ഡൽഹി പട്യാല ഹൗസ് കോടതി വ്യക്തമാക്കി. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കനയ്യ കുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു.

നിയമ വകുപ്പിൽനിന്ന് നിങ്ങൾക്ക് അനുമതി ലഭിച്ചിട്ടില്ല. അനുമതിയില്ലാതെ എന്തിനാണു കുറ്റപത്രം സമർപ്പിച്ചതെന്നു കോടതി ചോദിച്ചു. കേസിലെ വാദത്തിനിടെയാണ് കോടതി പൊലീസിനെതിരെ വിമർശനമുന്നയിച്ചത്. പത്ത് ദിവസത്തിനകം സർക്കാരിൽനിന്ന് അനുമതി വാങ്ങാമെന്ന് ഡൽഹി പൊലീസ് കോടതിയിൽ ബോധിപ്പിച്ചു.

2016 ഫെബ്രുവരി 9ന് ജെഎൻയുവിലെ സബർമതി ധാബയിൽ കൂടിയ വിദ്യാർത്ഥികൾക്കിടയിൽ ഇവർ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നാണ് ആരോപണം. സിപിഐ നേതാവ് ഡി. രാജയുടെ മകൾ അപരാജിത രാജ, അഖ്വിബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, റായീയ റാസോൾ, ബഷീർ ഭട്ട്, ഭഷാറത്ത്, ഷെഹല റഷീദ് എന്നിവരുടെ എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

സംഭവത്തിൽ ജെഎൻയുവിൽനിന്നുള്ള ആർക്കും പങ്കില്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണത്തിനൊടുവിൽ വ്യക്തമായതാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണ്. നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. മൂന്ന് വർഷത്തിനു ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. അവർക്കുള്ള നന്ദി അറിയിക്കുന്നുകനയ്യ പറഞ്ഞു.

വിദ്യാർത്ഥി നേതാക്കളായ കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവരുൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. 1200 പേജുള്ള കുറ്റപത്രം ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിലാണു സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP