Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസുകാർ നോക്കിനിൽക്കെ അഭിഭാഷകർ ക്രൂരമായി മർദിച്ചു; വിവസ്ത്രനാക്കി അടിച്ചു താഴെയിട്ടു: കനയ്യ കുമാറിന്റെ വെളിപ്പെടുത്തൽ പുറത്ത്

പൊലീസുകാർ നോക്കിനിൽക്കെ അഭിഭാഷകർ ക്രൂരമായി മർദിച്ചു; വിവസ്ത്രനാക്കി അടിച്ചു താഴെയിട്ടു: കനയ്യ കുമാറിന്റെ വെളിപ്പെടുത്തൽ പുറത്ത്

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ജെഎൻയു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ സുപ്രീം കോടതി നിയമിച്ച അഭിഭാഷക കമ്മീഷനു നൽകിയ മൊഴി പുറത്ത്. പൊലീസ് നോക്കിനിൽക്കേ പട്യാല ഹൗസ് കോടതിക്കുള്ളിൽവച്ച് അഭിഭാഷകർ തന്നെ ക്രൂരമായി മർദ്ദിച്ചെന്നും വിവസ്ത്രനാക്കിയെന്നും കനയ്യ കുമാർ വെളിപ്പെടുത്തി.

ഫെബ്രുവരി ഏഴിന് കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സംഭവം. സ്‌കാനിങ് മെഷീന് അടുത്തെത്തിയപ്പോൾ അവർ തല്ലിത്താഴെയിട്ടെന്നും കനയ്യ കുമാർ വ്യക്തമാക്കി.

കോടതി വളപ്പിൽ എത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകർ വളഞ്ഞു. അവിടെനിന്ന് ഉള്ളിൽകടന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. അവൻ എത്തിയെന്ന ആക്രോശത്തോടെ കാത്തുനിന്ന അഭിഭാഷകർ തന്റെ നേര പാഞ്ഞടുത്തു. തന്നെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും കനയ്യ കുമാർ പറഞ്ഞു.

അഭിഭാഷക കോട്ടണിഞ്ഞ കറുത്ത കണ്ണടവച്ച ഒരാളാണ് കനയ്യയെ ക്രൂരമായി ആക്രമിച്ചത്. അയാളെ തടഞ്ഞുനിർത്താൻ കനയ്യ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ, അതിന് ആരും തുനിഞ്ഞില്ല. അയാൾ എങ്ങനെ അകത്തുകടന്നെന്നോ പുറത്തേക്കുപോയെന്നോ ആർക്കും അറിയില്ലെന്നത് ദുരൂഹമാണെന്നും കനയ്യയുടെ വക്കീൽ വൃന്ദ ഗ്രോവർ പറഞ്ഞു.

തന്നെ അകത്തെത്തിച്ച ചില പൊലീസുകാർക്കും മർദ്ദനമേറ്റതായി കനയ്യ പറഞ്ഞു. എന്നെ തള്ളി നിലത്തിട്ടു. തല്ലിയ അഭിഭാഷകൻ ഒരു റൂമിലേയ്ക്ക് കയറിയിരിപ്പായി. അയാളാണ് എന്നെ ആക്രമിച്ചതെന്ന് വീണ്ടും പറഞ്ഞും. ഒരു പൊലീസുകാരൻ ഇയാളോട് തിരിച്ചറിയൽ കാർഡ് ചോദിച്ചു. എന്നാൽ അത് ചോദിക്കാൻ നിങ്ങളാരാണെന്ന് ചോദിച്ച അഭിഭാഷകൻ പൊലീസിനോട് തിരിച്ച് ഐ.ഡി കാർഡ് ചോദിച്ചു. പൊലീസ് ഒന്നും പ്രതികരിച്ചില്ല.

അയാൾക്കെതിരെ എനിക്ക് പരാതി നൽകണമെന്ന് ഞാൻ പൊലീസിനോട് പറഞ്ഞു. പക്ഷെ ഒന്നും സംഭവിച്ചില്ല. എന്നെ അവർ അകത്തിരുത്തി. കുടിക്കാൻ വെള്ളം തന്നു. എന്റെ അദ്ധ്യാപകൻ കൂടെയുണ്ടായിരുന്നു. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ എങ്ങനെയാണ് അവരെന്ന അടിച്ചതെന്ന് എന്റെ പ്രൊഫസർ പൊലീസുകാരോട് ചോദിച്ചു. ആദ്യ തവണ കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ ആക്രമിച്ചിരുന്നില്ല. ആ സമയത്ത് തനിക്ക് അഭിഭാഷകനുമുണ്ടായിരുന്നില്ലെന്നും കനയ്യ പറഞ്ഞു.

കനയ്യ കുമാറിന്റെ അഭിഭാഷക വൃന്ദ ഗ്രോവറും അദ്ധ്യാപകൻ പ്രൊഫസർ ഹിമാംശുവും അഭിഭാഷക കമ്മീഷന് നടന്ന സംഭവങ്ങളെക്കുറിച്ച് മൊഴി നൽകി. കറുത്ത കണ്ണട വച്ച ഒരാൾ വന്നു. എന്നാൽ അയാൾ ധരിച്ചിരുന്ന കോട്ട് സാധാരണയായി അഭിഭാഷകർ ഉപയോഗിക്കുന്ന തരത്തിലുള്ളതല്ല. അയാളുടെ പേര് ചോദിച്ചപ്പോൾ അത് ചോദിക്കാൻ നിങ്ങളാരാണെന്നായിരുന്നു മറുപടി. അയാൾ ഇറങ്ങിപ്പോവുകയും ചെയ്തു. എങ്ങനെയാണ് സുരക്ഷാക്രമീകരണങ്ങൾക്കിടയിൽ ഒരാൾക്ക് ഇത്തരത്തിൽ കടന്നുവരാനും പോകാനും കഴിയുന്നതെന്ന് വൃന്ദ ഗ്രോവർ ചോദിച്ചു. കനയ്യയുടെ മൊഴി വൃന്ദയും ഹിമാംശുവും ശരിവച്ചു. അയാളെ തടയാൻ ഞാൻ ആവശ്യപ്പെട്ടു. എന്നാൽ അവിടെയുണ്ടായിരുന്ന മൂന്ന് ഹൈക്കോടതി ഉദ്യോഗസ്ഥരോ പൊലീസോ അത് ചെയ്തില്ലെന്നും പ്രൊഫ.ഹിമാംശു പറഞ്ഞു. അതേ സമയം പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമായ മൊഴിയല്ല അഭിഭാഷക കമ്മീഷന് നൽകിയിരിക്കുന്നത്. പല പൊലീസുകാരും പല തരത്തിലുള്ള അഭിപ്രായങ്ങളാണ് പറഞ്ഞിരിക്കുന്നത്. സംഭവം ഉണ്ടായ ഉടനെ താൻ ഇടപെട്ടു എന്ന് ഡെപ്യൂട്ടി കമ്മീഷണർ ജതിൻ നർവാൾ പറഞ്ഞപ്പോൾ ഇത്തരത്തിൽ ഒരു അക്രമം ഉണ്ടായതിനെ പറ്റി തന്നെ അറിയില്ലെന്ന് പോലും ചിലർ പറഞ്ഞു. ആക്രമണം സംബന്ധിച്ച് കനയ്യ പറഞ്ഞ കാര്യവും അഭിഭാഷക വേഷമിട്ടയാൾ മുറിയിൽ കയറിയ കാര്യവും സുരക്ഷാ ചുമതലയുണ്ടായിരുന്ന ജതിൻ നർവാൾ ശരിവച്ചു. അതേ സമയം തിലക്മാർഗ് സ്റ്റേഷൻ ചുമതലയുള്ള സുശീൽ കുമാർ ഇങ്ങനെയൊരു സംഭവം നടന്നതായി അറിയില്ലെന്നും അവിടെ നടന്ന ഒന്നിനെപ്പറ്റിയും അറിയില്ലെന്നും മൊഴി നൽകി. വസന്ത് കുഞ്ച് സ്റ്റേഷന്റെ ചുമതലയുള്ള വിരേന്ദർ ജയിനും ഒന്നുമറിയില്ലെന്ന് പറഞ്ഞു. എപ്പോഴാണ് ആക്രമണം നടന്നതെന്ന് തനിക്ക് അറിയില്ലെന്ന് വീരേന്ദർ ജയിൻ പറഞ്ഞു.

കനയ്യ കുമാറിനെ മർദ്ദിച്ച് മൂത്രമൊഴിപ്പിച്ചെന്ന് അഭിഭാഷകർ അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതാദ്യമായാണ് കനയ്യ കുമാർ ഇക്കാര്യം സ്ഥിരീകരിക്കുന്നതും പ്രതികരിക്കുന്നതും. കനയ്യ കുമാർ അഭിഭാഷക കമ്മീഷന് മൊഴി നൽകുന്നതിന്റെ വീഡിയോയും സി.എൻ.എൻ ഐ.ബി.എൻ പുറത്തുവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP