Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനയ്യകുമാറിന് കരിങ്കൊടി; ബിഹാറിൽ അനുയായികളും പ്രദേശവാസികളും തമ്മിൽ സംഘർഷം; ആക്രമണം ബെഗുസരായിയിൽ നടന്ന റോഡ് ഷോയ്ക്കിടെ

കനയ്യകുമാറിന് കരിങ്കൊടി; ബിഹാറിൽ അനുയായികളും പ്രദേശവാസികളും തമ്മിൽ സംഘർഷം; ആക്രമണം ബെഗുസരായിയിൽ നടന്ന റോഡ് ഷോയ്ക്കിടെ

മറുനാടൻ ഡെസ്‌ക്‌

ബെഗുസരായി: ജെ.എൻ.യു യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാറിനെ നേര കരിങ്കൊടി കാണിച്ചു. കനയ്യകുമാർ ജനവിധി തേടുന്ന ബിഹാറിലെ ബെഗുസരായി മണ്ഡലത്തിൽ സംഘർഷം. സിപിഐ സ്ഥാനാർത്ഥിയായ കനയ്യകുമാറിന്റെ അനുയായികളും പ്രദേശവാസികളായ ഒരു സംഘവും തമ്മിലാണ് സംഘർഷം.ബെഗുസരായിയിൽ നടന്ന റോഡ് ഷോയ്ക്കിടെ കനയ്യകുമാറിന് നേരെ ഒരു സംഘം കരിങ്കൊടി കാണിച്ചതാണ് സംഘർഷത്തിന് കാരണം.

മണ്ഡലത്തിലെ ഗദ്പുര ബ്ലോക്കിലെ കൊറയ് ഗ്രാമത്തിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് പ്രദേശവാസികളായ ഒരു സംഘം യുവാക്കൾ കനയ്യകുമാറിനെതിരെ കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളികളുമായി എത്തിയത്. സിപിഐ പ്രവർത്തകർ ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.പൊലീസ് സംഘം സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. കേന്ദ്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഗിരിരാജ് സിങിനെതിരായാണ് കനയ്യകുമാർ മത്സരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP