Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഹാറിൽ ചെങ്കൊടി പാറിക്കാൻ കനയ്യകുമാർ എത്തും; ലോക്‌സഭയിലേക്ക് ജനവിധി തേടുക ബെഗുസരായ് മണ്ഡലത്തിൽ നിന്നും; ജെഎൻയു ഫയർബ്രാൻഡിന് പിന്തുണയുമായി കോൺഗ്രസ് ആർജെഡി വിശാലസഖ്യം; കനയ്യയെ ഇറക്കുന്നത് ബിജെപിയുടെ സിറ്റിങ് സീറ്റിൽ

ബിഹാറിൽ ചെങ്കൊടി പാറിക്കാൻ കനയ്യകുമാർ എത്തും; ലോക്‌സഭയിലേക്ക് ജനവിധി തേടുക ബെഗുസരായ് മണ്ഡലത്തിൽ നിന്നും; ജെഎൻയു ഫയർബ്രാൻഡിന് പിന്തുണയുമായി കോൺഗ്രസ് ആർജെഡി വിശാലസഖ്യം; കനയ്യയെ ഇറക്കുന്നത് ബിജെപിയുടെ സിറ്റിങ് സീറ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റെ കനയ്യകുമാർ.ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിൽ നിന്നു സിപിഐ സ്ഥാനാർത്ഥിയായി കനയ്യ കുമാർ ജനവധി തേടുമെന്നാണ് ഇപ്പോൾ ഏകദേശം ഉറപ്പായിരിക്കുന്നത്. ആർജെഡി കോൺഗ്രസ് വിശാലസഖ്യം കനയ്യയെ പിന്തുണയ്ക്കും. പ്രഖ്യാപനം മാർച്ച് ആദ്യവാരമുണ്ടാകുമെന്നും അറിയാൻ കഴിയുന്നു. ലോക്‌സഭയിലേക്ക് കനയ്യ മത്സരിക്കുമെന്ന് നേരത്തെ തന്നെ സിപിഐയും വ്യക്തമാക്കിയിരുന്നു.

പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരുവിന്റെ അനുസ്മരണ പരിപാടി ജെഎൻയു ക്യാംപസിൽ നടന്നതിനു പിന്നാലെയുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെയാണ് കനയ്യക്ക് എതിരെ 2016ൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പടെ ചുമത്തി . തിഹാർ ജയിലിൽ നിന്നും മോചിതനായ ശേഷം ജെഎൻയു ക്യാംപസിൽ കനയ്യ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ പിടിച്ച് പറ്റുകയും രാജ്യം മുഴുവൻ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

കനയ്യ മൽസരിക്കണമെന്നാണ് സിപിഐ ബിഹാർ നേതൃത്വത്തിന്റെ ആവശ്യം. ദേശീയ നേതൃത്വത്തിനും അനുകൂല നിലപാടാണ്. ആർജെഡി കോൺഗ്രസ് എൻസിപി ഹിന്ദുസ്ഥാനി അവാം മോർച്ച എന്നീ പാർട്ടികളുടെ വിശാല സഖ്യം സിപിഐ ചിഹ്നത്തിൽ മൽസരിക്കുന്ന കനയ്യയെ പിന്തുണയ്ക്കും.കനയ്യയുടെ ജന്മദേശമായ ബെഗുസരായ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരോട്ടമുണ്ടായിരുന്ന പ്രദേശമാണ്. ബിജെപിയുടെ ഭോല സിങ്ങാണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2014ൽ സിപിഐ ബെഗുസരായിൽ മൂന്നാം സ്ഥാനത്താണ് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP