Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കനിക കപൂർ ആശുപത്രി വിട്ടു; ബോളിവുഡ് ​ഗായിക ഇനി രണ്ടാഴ്‌ച്ച ഹോം ക്വാറന്റൈനിൽ

കൊറോണ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കനിക കപൂർ ആശുപത്രി വിട്ടു; ബോളിവുഡ് ​ഗായിക ഇനി രണ്ടാഴ്‌ച്ച ഹോം ക്വാറന്റൈനിൽ

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂർ ആശുപത്രി വിട്ടു. ആറാമത്തെ ടെസ്റ്റ് ഫലം നെഗറ്റീവായതിനെത്തുടർന്നാണ് കനികയ്ക്ക് ഡിസ്ചാർജ് അനുവദിച്ചത്. ആശുപത്രി വിട്ടെങ്കിലും രണ്ടാഴ്ചത്തേക്ക് വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയാനാണ് കനികയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് കനികയെ ചികിത്സിച്ചത്. നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്ന് ആശുപത്രിയിൽ നിന്നും അറിയിച്ചിരുന്നു.

കനിക കപൂറിനെതിരേ നിലവിൽ പൊലീസ് കേസുമുണ്ട്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളിൽ പോവുകയും രോഗം പടരാൻ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്‌നൗ പൊലീസ് കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 269 പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലണ്ടനിൽ നിന്നും മുംബൈയിലെത്തി പിന്നീട് ലക്നൗവിൽ ഒരു ചടങ്ങിൽ അവർ പങ്കെടുത്തിരുന്നു.

കനികയുടെ അച്ഛന്റെ മൊഴി പ്രകാരം അവർ മൂന്ന് പാർട്ടികളിൽ പങ്കെടുത്തിരുന്നു. അതിനിടയിൽ ഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛൻ പൊലീസിനോടു പറഞ്ഞത്. തുടർന്ന് ഗായിക പങ്കെടുത്ത പാർട്ടികളെക്കുറിച്ച് അന്വേഷിക്കാൻ ലക്നൗ ജില്ലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കെത്തിയ ദക്ഷിണാഫ്രിക്കൻ ടീം താമസിച്ചത് കനിക കപൂർ തങ്ങിയ അതേ ഹോട്ടലിലായിരുന്നുവെന്നും തുടർന്ന് പൊലീസ് കണ്ടെത്തി. ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 269 പ്രകാരം കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാൽ അവർക്ക് ആറുമാസം വരെ തടവുശിക്ഷ നൽകുകയും പിഴ ഈടാക്കുകയും ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP