Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കന്നഡ താരങ്ങൾക്ക് കാറപകടത്തിൽ പരുക്ക് ; സംഭവം മൈസൂർ റിങ് റോഡിന് സമീപം ഇന്ന് പുലർച്ചെ മൂന്നരയോടെ; ഹിങ്കൽ പാലത്തിന് സമീപമുള്ള ഡിവൈഡറിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നുവെന്നും കാരണം വ്യക്തമല്ലെന്നും പൊലീസ്

കന്നഡ താരങ്ങൾക്ക് കാറപകടത്തിൽ പരുക്ക് ; സംഭവം മൈസൂർ റിങ് റോഡിന് സമീപം ഇന്ന് പുലർച്ചെ മൂന്നരയോടെ; ഹിങ്കൽ പാലത്തിന് സമീപമുള്ള ഡിവൈഡറിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നുവെന്നും കാരണം വ്യക്തമല്ലെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മൈസൂർ: കന്നഡ യുവതാരങ്ങൾക്ക് കാർ അപകടത്തിൽ പരുക്ക്. താരങ്ങളായ ദർശൻ, ദേവരാജ്, പ്രജിൽ ദേവരാജ് എന്നിവർക്കാണ് അപകടത്തിൽ സാരമായ പരുക്കേറ്റത്. മൈസൂർ റിങ് റോഡിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ ദർശന്റെ വലത് കൈയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. മൈസൂർ റിങ്‌റോഡിലെ ഹിങ്കൽ പാലത്തിനു സമീപമുള്ള ഡിവൈഡറിലേക്ക് ദർശനും താരങ്ങളും സഞ്ചരിച്ച എസ്യുവി ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.

പുലർച്ചെ മൂന്നരയ്ക്കായിരുന്നു അപകടം. താരങ്ങളെ കൂടാതെ നാലു പേർ കൂടി കാറിലുണ്ടായിരുന്നു. നിയന്ത്രണം വിട്ട വണ്ടി ഡിവൈഡറിൽ ഇടിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരാണ് അപകട സമയത്ത് വണ്ടി ഓടിച്ചതെന്നോ അപകട കാരണമെന്തെന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. വാണിവിലാസപുരം ട്രാഫിക് പൊലീസ് സ്റ്റേഷൻ അപകടത്തെ കുറിച്ച് അന്വേഷിച്ചുവരികയാണ്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങളായി ദർശൻ മൈസൂരിലുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ദസ്‌റ ആഘോഷവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ പങ്കെടുത്തതിനു ശേഷം മറ്റു താരങ്ങൾക്കൊപ്പം ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു ദർശൻ. താരങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംഭവമറിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP