Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാജന്റെ മരണത്തോടെ തകർന്നു പോയ കുടുംബത്തേയും ആത്മഹത്യയിലേക്ക് നയിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ സുധാകരൻ; കണ്ണൂരിൽ സിപിഎം പ്രതിസന്ധിയിൽ; പൊലീസിലേക്കുള്ള സെലക്ഷൻ എങ്ങനെയാണെന്ന് ഇപ്പോൾ വ്യക്തമായി; ആർക്കാണ് സെലക്ഷൻ കൊടുക്കുന്നതെന്നും റാങ്കുകളുടെ പിന്നാമ്പുറവും പിടികിട്ടിയെന്നും എംപി

സാജന്റെ മരണത്തോടെ തകർന്നു പോയ കുടുംബത്തേയും ആത്മഹത്യയിലേക്ക് നയിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ സുധാകരൻ; കണ്ണൂരിൽ സിപിഎം പ്രതിസന്ധിയിൽ; പൊലീസിലേക്കുള്ള സെലക്ഷൻ എങ്ങനെയാണെന്ന് ഇപ്പോൾ വ്യക്തമായി; ആർക്കാണ് സെലക്ഷൻ കൊടുക്കുന്നതെന്നും റാങ്കുകളുടെ പിന്നാമ്പുറവും പിടികിട്ടിയെന്നും എംപി

രഞ്ജിത് ബാബു

കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയിൽ അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി കെ.സുധാകരൻ എംപി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. സാജന്റെ മരണത്തോടെ തകർന്നു പോയ അദ്ദേഹത്തിന്റെ കുടുംബത്തേയും ആത്മഹത്യയിലേക്ക് നയിക്കാനാണ് സിപിഎം. ശ്രമിക്കുന്നത്. ആദ്യം സാജന്റെ മാനേജരെക്കുറിച്ച് അവിഖ്യാതികൾ പ്രചരിപ്പിച്ച സിപിഎം. ഇപ്പോൾ ഡ്രൈവറെ വെച്ച് കുടുംബത്തിന് ആരോപണം ഉന്നയിക്കുകയാണ്. കണ്ണൂർ ജില്ലയിൽ സിപിഎമ്മിന്റെ പാർട്ടി പ്രവർത്തനം പ്രതിസന്ധിയിലായിരിക്കയാണെന്നും കെ.സുധാകരൻ പറഞ്ഞു.

സാജന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴി തിരിച്ച് വിടാനുള്ള നീക്കം ജൂലായ് 1 മുതൽ ആരംഭിച്ചിരുന്നു. കുടുംബപരമായ തർക്കമാണ് കാരണമെന്ന രീതിയിലാണ് ആദ്യം പാർട്ടിക്കാർ തന്നെ പ്രചരിപ്പിച്ചത്. പൊലീസിനെ ഉപയോഗിച്ച് ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് തെളിവുണ്ടാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ മരണത്തിന് മാത്രമല്ല ഒരു കുടുംബത്തിന്റെ കൂടി മരണത്തിന് സിപിഎം. മറുപടി പറയേണ്ടി വരും. ആന്തൂരിലെ പാർട്ടിയിൽ പോലും നേതൃത്വത്തിന്റെ നയത്തിനെതിരെ കമ്യൂണിസ്റ്റുകാർ ചോദ്യം ചെയ്യാൻ മുന്നോട്ട് വരികയാണ്. ആന്തൂരിലെ സിപിഎമ്മിന്റെ ചുവപ്പ് മാറാൻ ഇനി അധികം സമയം വേണ്ട. ബംഗാളിലെ പോലെ ഇവിടേയും മാറ്റമുണ്ടാകും.

പൊലീസിലേക്ക് എങ്ങിനെയാണ് സെലക്ഷൻ കൊടുക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. ആർക്കാണ് സെലക്ഷൻ കൊടുക്കുന്നതെന്നും റാങ്കൊക്കെ എങ്ങിനെയാണ് ഉണ്ടാകുന്നതെന്നും ഇപ്പോൾ മനസ്സിലായി. യൂണിവേഴ്സിറ്റി കോളേജിലെ അക്രമവും അതിലെ പ്രതികളായവർക്കും പൊലീസ് സെലക്ഷനിൽ റാങ്ക് എങ്ങിനെ ലഭിച്ചെന്ന് കേരള ജനതക്ക് മനസ്സിലായിരിക്കയാണെന്ന് സുധാകരൻ പറഞ്ഞു.

സിപിഎം. എന്ന പാർട്ടി വലിയൊരു പ്രതിസന്ധിയിലാണ് കണ്ണൂർ ജില്ലയിൽ. ജയിംസ് മാത്യു എംഎൽഎ യും പി.ജയരാജനും പാർട്ടിയുടെ സംസ്ഥാന നിലപാടിന് വിരുദ്ധ നയമാണ് സ്വീകരിച്ചിട്ടുള്ളത്. യഥാർത്ഥ വസ്തുത അവർക്കു തന്നെ അറിയാം. സാജന്റെ കൺവെൻഷൻ സെന്ററിന് അംഗീകാരം നൽകാത്തത് സിപിഎം. നകത്തെ പ്രതിസന്ധിയാണ് കാരണം. അല്ലാതെ വാട്ടർ ടാങ്കോ റാമ്പിന്റെ അളവൊന്നുമല്ല. ഇത്രയും കർശനമായി ആന്തൂർ നഗരസഭ നിയമം കൈകാര്യം ചെയ്യുന്നുണ്ടെങ്കിൽ മറ്റുള്ള കെട്ടിടങ്ങളുടെ കാര്യം എന്തു കൊണ്ട് പരിശോധിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം. ന് ഏറ്റ പരാജയം കണ്ട് അവർ പഠിക്കേണ്ടതാണ്. ഇനിയും അതേ നിലപാടിലാണെങ്കിൽ ആ പാർട്ടി തന്നെ ഇല്ലാതാകുമെന്ന് സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP