Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കണ്ണൂർ മെഡിക്കൽ കോളജിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം വന്നേക്കും; ആവശ്യമെങ്കിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി

കണ്ണൂർ മെഡിക്കൽ കോളജിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം വന്നേക്കും; ആവശ്യമെങ്കിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കണ്ണൂർ മെഡിക്കൽ കോളജിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടേക്കും. ആവശ്യമെങ്കിൽ കണ്ണൂർ മെഡിക്കൽ കോളേജിലെ പ്രവേശനത്തേക്കുറിച്ച് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രവേശന മേൽനോട്ട സമിതി ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

2016-17 അധ്യയന വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നു വൻ തുക തലവരിപ്പണം വാങ്ങിയിട്ടുണ്ട്. ഇക്കാര്യം സാമ്പത്തിക ക്രമക്കേട് തന്നെയാണ്. രേഖകൾ പരിശോധിച്ച ശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യം ആലോചിക്കുമെന്നും കോടതി വ്യക്തമാക്കി.

വിദ്യാർത്ഥികളിൽ നിന്ന് ബാങ്ക് വഴി ഈടാക്കിയ ഫീസ് ഇരട്ടിയായി മടക്കി നൽകിയെന്ന് കോളജ് അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ കുട്ടികളിൽ നിന്ന് വാങ്ങിയ മുഴുവൻ തുകയുടെ ഇരട്ടിയാണ് നൽകേണ്ടതെന്ന് കോടതി ആവർത്തിച്ചു. കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.

തൊടുപുഴ അൽ അസർ, പാലക്കാട് പികെ ദാസ്, വയനാട് ഡിഎം, വർക്കല എസ്ആർ എന്നീ കോളജളുകളിലെ പ്രവേശന നടപടികൾ സംബന്ധിച്ച കേസും സുപ്രീം കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഈ കോളജുകളിൽ മെഡിക്കൽ പ്രവേശനത്തിന് സ്റ്റേ ഏർപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP