Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അലൻ ഷുഹൈബിന് പരിക്ഷ എഴുതാൻ കണ്ണൂർ സർവ്വകലാശാലയുടെ അനുമതി; നടപടി അലൻ ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ : പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിന് പരിക്ഷ എഴുതാൻ അനുമതി. രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ കണ്ണൂർ സർവ്വകലാശാലയാണ് അലന് അനുമതി നൽകിയത്.സർവ്വകലാശാല അനുവദിച്ചാൽ അലന് പരീക്ഷ എഴുതാമെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വകലാശാല അനുമതി നൽകിയത്. സർവ്വകലാശാലയുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ അലന് നാളെ നടക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അലൻ ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാർത്ഥി എന്ന പരിഗണന നൽകി അനുമതി നൽകണം എന്നായിരുന്നു ഹർജിയിൽ അലൻ ആവശ്യപ്പെട്ടിരുന്നത്.

ഈ ആവശ്യം പരിഗണിച്ച കോടതി സർവ്വകലാശാല അനുമതി നൽകിയാൻ പരീക്ഷ എഴുതാം എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വകലാശാല നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP