Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിഷേധക്കാർ നിങ്ങളെ ഭയപ്പെടുന്നില്ല, മറക്കരുത്; പ്രതിഷേധക്കാരുടെ ആശങ്കകൾ കേൾക്കാനും മനസിലാക്കാനുമുള്ള ആർജവം കാണിക്കണം; എന്തുവന്നാലും പൗരത്വ ഭേദഗതിയിൽ നിന്ന് പിന്മാറില്ലെന്ന പറഞ്ഞ അമിത് ഷായോട് കപിൽ സിബൽ

പ്രതിഷേധക്കാർ നിങ്ങളെ ഭയപ്പെടുന്നില്ല, മറക്കരുത്; പ്രതിഷേധക്കാരുടെ ആശങ്കകൾ കേൾക്കാനും മനസിലാക്കാനുമുള്ള ആർജവം കാണിക്കണം; എന്തുവന്നാലും പൗരത്വ ഭേദഗതിയിൽ നിന്ന് പിന്മാറില്ലെന്ന പറഞ്ഞ അമിത് ഷായോട് കപിൽ സിബൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ ആശങ്കകളെപ്പറ്റി കേൾക്കാനും അവ മനസിലാക്കാനും ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് സിബൽ ആവശ്യപ്പെട്ടു.

പ്രതിഷേധക്കാർ താങ്കളെ ഭയക്കുന്നില്ലെന്നും അമിത് ഷായോടായി അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയാണ് കപിൽ സിബൽ മറുപടി നൽകിയത്. പ്രതിഷേധത്തെ ഭയക്കുന്നില്ലെന്നും അവർക്ക് പ്രതിഷേധം തുടരാമെന്നും എന്തുവന്നാലും പൗരത്വ ഭേദഗതിയിൽ നിന്ന് പിന്മാറില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് കപിൽ സിബൽ ട്വീറ്റുമായെത്തിയത്.

'ഞങ്ങൾ പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ല. അത് സത്യമാണ്, നിങ്ങൾ ഭയപ്പെടേണ്ടതില്ല, മറിച്ച് പ്രതിഷേധക്കാരുടെ ആശങ്കകൾ കേൾക്കാനും മനസിലാക്കാനുമുള്ള ആർജവം കാണിക്കണം. പൊതുപ്രവർത്തകൻ എന്ന നിലയിൽ അത് താങ്കളുടെ ഉത്തരവാദിത്തമാണ്. അവർ നിങ്ങളേയും ഭയപ്പെടുന്നല്ല എന്നുകൂടി താങ്കൾ അറിഞ്ഞിരിക്കണം.- കപിൽ സിബലിന്റെ ട്വീറ്റിൽ പറയുന്നു.

നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെപ്പറ്റി പരാമർശിക്കവേയാണ് പ്രതിഷേധങ്ങളിൽ ഭയപ്പെടുന്നില്ലെന്ന് അമിത് ഷാ പറഞ്ഞത്. ഞങ്ങൾ പിറന്നതും വളർന്നതും പ്രതിഷേധ സമരങ്ങളിൽ കൂടിയാണ്. പ്രതിപക്ഷത്തിരുന്നപ്പോഴും അധികാരത്തിലിരിക്കുമ്പോഴും ഞങ്ങൾ ഒരേകാര്യം തന്നെയാണ് പറയുന്നതെന്നും അമിത് ഷാ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP