Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകയിലെ കരഗ ഉത്സവത്തിന് വീണ്ടും സർക്കാർ അനുമതി; ഉത്സവത്തിന്റെ ചടങ്ങുകൾക്ക് അഞ്ചിലധികം പേർ പങ്കെടുക്കരുതെന്നാണ് നിർദ്ദേശം

കർണാടകയിലെ കരഗ ഉത്സവത്തിന് വീണ്ടും സർക്കാർ അനുമതി; ഉത്സവത്തിന്റെ ചടങ്ങുകൾക്ക് അഞ്ചിലധികം പേർ പങ്കെടുക്കരുതെന്നാണ് നിർദ്ദേശം

സ്വന്തം ലേഖകൻ

ബംഗളൂരു: കർണാടകയിലെ കരഗ ഉത്സവത്തിന് നിബന്ധനകൾക്ക് വിധേയമായി സംസ്ഥാന സർക്കാർ വീണ്ടും അനുമതി നൽകി. ഉത്സവത്തിന്റെ ചടങ്ങുകൾക്ക് അഞ്ചിലധികം പേർ പങ്കെടുക്കരുതെന്നാണ് നിർദ്ദേശം. പഴയ ബംഗളൂരുവിലെ ശ്രീ ധർമ്മരായണ സ്വാമി ക്ഷേത്രത്തിലാണ് ആഘോഷങ്ങൾ നടക്കുക.

നേരത്തെ, ഉത്സവം നടത്താനുള്ള അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. കരഗ ഉത്സവത്തിന് അനുമതി നൽകിയാൽ മറ്റുള്ളവക്കും അനുവാദം നൽകേണ്ടി വരുമെന്ന നിഗമനത്തിലായിരുന്നു ഈ തീരുമാനം.

കർണാടകയിലെ തിഗല വിഭാഗക്കാരുടെ പ്രധാന ആഘോഷമാണ് കരഗ ഉത്സവം. ഗനരത്ത്‌പേട്ടിലാണ് ശ്രീ ധർമ്മരായണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP