Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർഗിൽ യുദ്ധത്തിൽ അച്ഛൻ മരിക്കുമ്പോൾ ഈ മകന് ആറ് വയസ്; അച്ഛനെ കുറച്ചുള്ള വീരകഥകൾ കേട്ട് വളർന്ന മകനും ചെറുപ്പത്തിലേ ആഗ്രഹിച്ചത് യൂണിഫോം അണിയാൻ: ഭർത്താവിന് പിന്നാലെ മകനെയും രാജ്യത്തിന് വേണ്ടി സമർപ്പിച്ച് ധീര വനിതയായി കാമേഷ്

കാർഗിൽ യുദ്ധത്തിൽ അച്ഛൻ മരിക്കുമ്പോൾ ഈ മകന് ആറ് വയസ്; അച്ഛനെ കുറച്ചുള്ള വീരകഥകൾ കേട്ട് വളർന്ന മകനും ചെറുപ്പത്തിലേ ആഗ്രഹിച്ചത് യൂണിഫോം അണിയാൻ: ഭർത്താവിന് പിന്നാലെ മകനെയും രാജ്യത്തിന് വേണ്ടി സമർപ്പിച്ച് ധീര വനിതയായി കാമേഷ്

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ ബച്ചൻ സിങ് വീരമൃത്യു വരിച്ചിട്ട് ഇന്നേക്ക് 19 വർഷം തികഞ്ഞു. എങ്കിലും ബച്ചൻ സിങിന് ഈ രാജ്യത്തിന്റെ ഒരു ബിഗ് സല്യൂട്ട് നൽകാം. മബച്ചൻ സിങ് മരിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മകനും ഇന്ത്യൻ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ആ ധീര യൊദ്ധാവിന്റെ മകനും അതേ സേനയുടെ ഭാഗമായി മാറുമ്പോൾ എങ്ങനെ സല്യൂട്ട് ചെയ്യാതിരിക്കും.

ബച്ചൻ സിങ്ങിന്റെ മകൻ ഹിതേഷ് കുമാർ കഴിഞ്ഞ ദിവസം ഇന്ത്യൻ സേനയുടെ ഭാഗമായത്. അച്ഛൻ മരിക്കുമ്പോൾ ഹിതേഷിന് ആറ് വയസ് ആയിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛന്റെ വീര കഥകൾ കേട്ടാണ് ഹിതേഷ് വളർന്നത്. അതുകൊണ്ട് തന്നെ ചെറുപ്പത്തിൽ തന്നെ ഹിതേഷിന്റെ ആഗ്രഹവും ഇന്ത്യൻ സേനയുടെ യൂണിഫോം അണിയാൻ തന്നെയായിരുന്നു. ഈ വാക്കുകൾ സത്യമായ പകലിൽ അതുകാണാൻ അവന്റെ അമ്മയും സഹോദരനും കൂട്ടുവന്നിരുന്നു. പ്രിയതമൻ രാജ്യത്തിന്റെ നൊമ്പരപ്പാടായി മറഞ്ഞിട്ടും രാജ്യത്തിനായി മകനും പോരാടണമെന്ന് ആഗ്രഹിച്ച ഒരമ്മയുടെ സ്വപ്നസാഫല്യമായിരുന്നു ആ നിമിഷം.

കാർഗിലിലെ ടോലോലിങ്ങിലെ സൈനിക നടപടിക്കിടെ 1999 ജൂൺ 12ന് ആയിരുന്നു ബച്ചന്റെ ജീവത്യാഗം. 17 സൈനികരാണ് അന്നത്തെ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞത്. രജ്പുത് റൈഫിൾസ് രണ്ടാം ബറ്റാലിയനിൽ ലാൻസ്നായിക്കായിരുന്നു ബച്ചൻ. ഹിതേഷ് മാത്രമല്ല, സഹോദരൻ ഹേമന്തും സേനയിൽ ചേരാൻ ഒരുങ്ങുകയാണ് അമ്മ കാമേഷ് ബാല പറയുന്നു.

രാജ്യത്തിന് വേണ്ടി ജീവൻ ദാനം നൽകിയ ഒരു വീര യോദ്ധാവിന്റെ ഭാര്യയുടെ വാക്കുകളിലും രാജ്യസ്‌നേഹം തുളുമ്പി നിന്നു. അദ്ദേഹം പ്രവർത്തിച്ച ബറ്റാലിയന്റെ ഭാഗമായതിനു പിന്നാലെ മുസാഫിർനഗറിൽ അച്ഛന്റെ സ്മാരകത്തിനു മുന്നിൽ പ്രാർത്ഥനാമനസ്സുമായി ഹിതേഷ് എത്തി. അഭിമാനത്തോടെയും സത്യസന്ധതയോടെയും രാജ്യത്തെ സേവിക്കുമെന്നു മാത്രം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP