Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനന ദിവസം കരിഷ്മയ്ക്ക് നൽകിയത് 'ആയുഷ്മാൻ ഭാരത് ബേബി ' എന്ന ഓമനപ്പേര് കൂടി; കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആദ്യ നേട്ടം തേടിയെത്തിയത് കരിഷ്മയുടെ അച്ഛൻ അമിത് കുമാറിനെ; സെപ്റ്റംബർ 25 നുള്ളിൽ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുമെന്നും സർക്കാർ

ജനന ദിവസം കരിഷ്മയ്ക്ക് നൽകിയത് 'ആയുഷ്മാൻ ഭാരത് ബേബി ' എന്ന ഓമനപ്പേര് കൂടി; കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആദ്യ നേട്ടം തേടിയെത്തിയത് കരിഷ്മയുടെ അച്ഛൻ അമിത് കുമാറിനെ; സെപ്റ്റംബർ 25 നുള്ളിൽ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുമെന്നും സർക്കാർ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ജനിച്ചയുടൻ അച്ഛനും അമ്മയുമിട്ട പേര് കരിഷ്മയെന്നാണെങ്കിലും രാജ്യം ഇനി ഈ മിടുക്കിയെ 'ആയുഷ്മാൻ ഭാരത് ബേബി' എന്ന് വിളിക്കും. കേന്ദ്ര സർക്കാൻ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കി രണ്ടു ദിവസങ്ങൾക്കകം ഓഗസ്റ്റ് 17ന് ഹരിയാനയിലെ കൽപന ചൗള സർക്കാർ ആശുപത്രിയിലായിരുന്നു കരിഷ്മയുടെ ജനനം. ഈ പദ്ധതിയുടെ ആദ്യ നേട്ടം തേടിയെത്തിയത് കരിഷ്മയുടെ അച്ഛൻ അമിത് കുമാറിനെയാണ്.

സിസേറിയനിലൂടെയായിരുന്നു കരിഷ്മയുടെ ജനനം. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം ആശുപത്രി ഫീസായി 9000 രൂപ ആശുപത്രിയുടെ അക്കൗണ്ടിലെത്തി.രാജ്യത്തെ 10 കോടി കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി. സെപ്റ്റംബർ 25 ഓടെ ഇത് രാജ്യവ്യാപകമായി നടപ്പാക്കും.

പദ്ധതിയുടെ ആദ്യ ഘട്ടമായി ഹരിയാനയിൽ 26 ആശുപത്രികളിലാണ് പദ്ധതി നടപ്പാക്കിയത്. സ്വാതന്ത്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്. ഇതു കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് അമിത് കുമാറിന്റെ ഭാര്യ മൗസാമി കൽപന ചൗള ആശുപത്രിയിൽ പ്രസവത്തിനായി അഡ്‌മിറ്റായത്. രണ്ടു ദിവസത്തിനകം കരിഷ്മക്ക് ജന്മവും നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP