Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഞങ്ങൾ കാർട്ടൂൺ കഥാപാത്രങ്ങളല്ല; രാഷ്ട്രീയ നേതാക്കളെ കളിയാക്കുന്ന ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി; ഇലക്ട്രോണിക് മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുന്നത് അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചെന്നും എച്ച് ഡി കുമാരസാമി

ഞങ്ങൾ കാർട്ടൂൺ കഥാപാത്രങ്ങളല്ല; രാഷ്ട്രീയ നേതാക്കളെ കളിയാക്കുന്ന ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി; ഇലക്ട്രോണിക് മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുന്നത് അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചെന്നും എച്ച് ഡി കുമാരസാമി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: രാഷ്ട്രീയ നേതാക്കളെ കളിയാക്കുന്ന ചാനൽ പരിപാടികൾക്കെതിരെ രൂക്ഷവിമർശനവുമായി കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാഷ്ട്രീയപ്രവർത്തകരെ തരം താഴ്‌ത്തുന്ന ചാനൽ പരിപാടികൾക്കെതിരെ നിയമനിർമ്മാണം നടത്തണമെന്ന് കുമാരസ്വാമി പറഞ്ഞു. മൈസൂരുവിൽ പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് കുമാരസ്വാമിയുടെ വിമർശനം.

രാഷ്ട്രീയനേതാക്കളേയും പ്രവർത്തകരേയും പരിഹാസ്യരായി അവതരിപ്പിക്കുന്ന പുതുതലമുറചാനലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രവർത്തകരെ അനായാസം പരിഹസിക്കാൻ സാധിക്കുമെന്നതുകൊണ്ടാണോ മാധ്യമങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും ഇതിനായി മാധ്യമങ്ങൾക്ക് ആരാണ് അധികാരം നൽകിയതെന്നും കുമാരസ്വാമി ചോദിച്ചു. തങ്ങൾ ഒരു പണിയുമില്ലാത്തവരാണോയെന്നും കാർട്ടൂൺ കഥാപാത്രങ്ങളെ പോലെ തോന്നുന്നുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവരവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് തോന്നുന്ന കാര്യങ്ങളാണ് ഇലക്ട്രോണിക് മാധ്യമങ്ങൾ വാർത്തയാക്കുന്നത്. ഇതിനാൽതന്നെ മാധ്യമങ്ങളുമായി ഇടപഴകുന്നത് അപകടം പിടിച്ച കാര്യമായി മാറിയിരിക്കുകയാണ്. രാജ്യത്ത് മാധ്യമങ്ങളുമായി ഇത്രയേറെ അടുത്ത് ഇടപഴകിയിരുന്ന തന്നെപ്പോലോരു നേതാവില്ല. എന്നാൽ, ഇപ്പോൾ മാധ്യമങ്ങളിൽനിന്ന് മനപ്പൂർവം അകലം പാലിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതിമൂലമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിൽ സന്ദർശനം നടത്തി ധ്യാനത്തിലിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളുടെ സഹായത്താലല്ല മറിച്ച് കർണാടകത്തിലെ ആറരക്കോടി ജനങ്ങളുടെ പിന്തുണയുള്ളതു കൊണ്ടാണ് തന്റെ സർക്കാർ വിജയകരമായി മുന്നോട്ട് പോകുന്നതെന്നും കുമാരസ്വാമി പറഞ്ഞു. ചാനലുകളിൽ വരുന്ന പരിപാടികൾ വെറുതെ ഉറക്കം നഷ്ടപ്പെടുത്താൻ മാത്രമേ സഹായിക്കൂവെന്നും അക്കാരണത്താൽ അത്തരം പരിപാടികൾ ഒഴിവാക്കുകയാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി.

ജെഡിഎസ്-കോൺഗ്രസ് സഖ്യസർക്കാരിന്റെ ഭാവിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളെ സരസമായി നേരിട്ട് അദ്ദേഹം രാഹുൽ ഗാന്ധിയുടെ അനുഗ്രഹത്താൽ അത് നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നും പ്രതികരിച്ചു. സഖ്യകക്ഷി സർക്കാർ സുസ്ഥിരതയോടെ മുന്നോട്ട് പോകുന്നത് കോൺഗ്രസ് നേതാക്കളുടെ സഹകരണം കൊണ്ടാണെന്നും കുമാരസ്വാമി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP